പഞ്ചാബിൽ ഡ്രോൺ വഴി ​ഹെറോയിൻ കടത്ത്: രണ്ട് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: പഞ്ചാബിൽ ഡ്രോൺ വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പൊലീസ് പിടികൂടി. അമൃത്സർ നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള കാക്കർ ഗ്രാമത്തിൽ നിന്നാണ് ഡ്രോൺ പിടികൂടിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. സംശയാദ്പദമായ സാഹചര്യത്തിൽ ഡ്രോൺ പൊലീസിന്റെ ശ്ര​​​ദ്ധ്രയിൽപ്പെടുകയായിരുന്നു. ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇതിനുള്ളിൽ നിന്ന് അഞ്ച് കിലോഗ്രാം ​ഹെറോയിൽ കണ്ടെത്തിയത്. ഡ്രോൺ വീഴുന്നത് കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ​നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Punjab: Drone With 5 Kg Heroin Shot Down In Amritsar, 2 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.