കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്ത തടവ്. വിവിധ വകുപ്പുകളിലായാണ് തടവ് വിധിച്ചതെങ്കിലും ഒന്നിച്ച് അനുഭവിക്കണം. കൂടാതെ ഒരുലക്ഷം രൂപ പിഴയും അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവും അനുഭവിക്കണം. അഡീഷനൽ ജില്ല കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. മാതാവ് ജോലിക്കുപോയ സമയത്താണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർമാരായിരുന്ന ഇ.കെ. സോൾജിമോൻ, എം. ബിജു എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി 26 സാക്ഷികളും 33 പ്രമാണങ്ങളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.