'തെറ്റായ തീരുമാനങ്ങളും പുതിയ അവസാനവും'; നിഗൂഢതയൊളിപ്പിച്ച പോസ്റ്റുമായി ​വീണ്ടും ശിൽപ ഷെട്ടി

മുംബൈ: നീലചിത്ര നിർമാണ വിതരണ കേസിൽ ഭർത്താവ്​ രാജ്​ കുന്ദ്ര അറസ്റ്റിലായതുമുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ്​ താരമാണ്​ ശിൽപ ഷെട്ടി. രാജ്​ കുന്ദ്രയുടെ അറസ്റ്റിന്​ പിന്നാലെ സമൂഹമാധ്യമങ്ങളിലെ നിഗൂഢമായ പോസ്റ്റുകളിലൂടെ മനസുതുറക്കുകയായിരുന്നു താരം. അത്തരത്തിൽ ജീവിതത്തെക്കുറിച്ച്​ വീണ്ടുമൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്​ ശിൽപ ഇപ്പോൾ. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പുസ്​തകത്തിലെ ഒരു പേജാണ്​ താരം പങ്കുവെച്ചിരിക്കുന്നത്​.

'ന്യൂ എൻഡിങ്​സ്​ (പുതിയ അവസാനം)' എന്ന ചാപ്​റ്ററിലെ കാൾ ബാർഡിന്‍റെ വാക്കുകളാണ്​ പോസ്​റ്റ്​​. മോശം തീരുമാനങ്ങളെക്കുറിച്ചും പുതിയ അവസാനത്തെക്കുറിച്ചും കാൾ ബാർഡിന്‍റെ വാക്കുകളിലൂടെ വിവരിക്കുന്നു.

'ആർക്കും മടങ്ങിപ്പോയി പുതിയ തുടക്കമുണ്ടാക്കാൻ സാധിക്കില്ലെങ്കിലും, ഏതൊരാൾക്കും ഈ നിമിഷം മുതൽ പുതിയ തുടക്കമുണ്ടാക്കാനും ഒരു പുതിയ അവസാനം സൃഷ്​ടിക്കാനും സാധിക്കും' - എന്ന വാക്കുകളാണ്​ ​ശിൽപ പങ്കുവെച്ചത്​. 'ന്യൂ എൻഡിങ്​സ്​ (പുതിയ അവസാനം)' എന്ന ചാപ്​റ്ററി​ലാണ്​ ഈ വാക്കുകൾ.

'നമ്മുടെ തെറ്റായ തീരുമാനങ്ങളെക്കുറിച്ച്​, തെറ്റുകളെക്കുറിച്ച്​, സുഹൃത്തുക്കൾ വേദനിപ്പിച്ചതിനെക്കുറിച്ചെല്ലാം മനോവിശകലനം നടത്താൻ ധാരാളം സമയം ചെലവഴിക്കും. അത്​ ചുറുചുറുക്കുള്ള, ക്ഷമാശീലയായ, നല്ല സ്വ​ഭാവത്തിനുടമയാണെങ്കിൽ മാത്രം. നമു​ക്ക്​ ഭൂതകാലത്തെ തിരുത്താനാകില്ല, അതുകൊണ്ടുതന്നെ അവ എത്ര വിശകലനം ചെയ്​തിട്ടും കാര്യമില്ല' -ശിൽപ ഷെട്ടി പങ്കുവെച്ച പേജിൽ പറയുന്നു.


രാജ്​ കുന്ദ്ര അറസ്റ്റിലായതുമുതൽ നിഗൂഡമായ പോസ്റ്റുകളിലൂടെ മനസ്​ തുറക്കുന്ന വ്യക്തിയായി ശിൽപ മാറിയിരുന്നു. കുന്ദ്ര അറസ്റ്റിലായതിന്​ ശേഷവും ശിൽപ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റാറ്റസ്​ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾ താരത്തിന്‍റെ വിവാഹമോചന സൂചന​യാണെന്ന അഭി​പ്രായങ്ങൾ പരന്നെങ്കിലും അതിനോടൊന്നും പ്രതികരിക്കാൻ ശിൽപ തയാറായിരുന്നില്ല.

ഭർത്താവിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട്​ ശിൽപയെയും മുംബൈ ക്രൈംബ്രാഞ്ച്​ ​പൊലീസ്​ ചോദ്യം ചെയ്​തിരുന്നു. എന്നാൽ, കേസുമായി നടിക്ക്​ ബന്ധമില്ലെന്നാണ്​ പൊലീസിന്‍റെ കണ്ടെത്തൽ.

നീലച്ചിത്ര നിർമാണ വിതരണവുമായി ബന്ധപ്പെട്ട്​ ജൂലൈ 19നാണ്​ രാജ്​ കുന്ദ്രയെ അറസ്റ്റ്​ ചെയ്യുന്നത്​. രാജ്​ കുന്ദ്രക്ക്​ പുറമെ വിയാൻ ഇൻഡസ്​ട്രീസിന്‍റെ ഐ.ടി തലവനായ റയാൻ തോർപെയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. 11 പേരെയാണ്​ പൊലീസ്​ ഇതുവരെ അറസ്റ്റ്​ ചെയ്​തത്​. ഇതിൽ ഒമ്പതുപേർക്കെതിരെ പൊലീസ്​ ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ്​ കുന്ദ്രക്ക്​ പുറമെ വിയാൻ ഇൻഡസ്​ട്രീസ്​ ഐ.ടി തലവൻ റയാൻ തോർപെ, യഷ്​ താക്കൂർ, സന്ദീപ്​ ബക്ഷി എന്നിവർക്കെതിരെ ദിവസങ്ങൾക്ക്​ മുമ്പ്​​ ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു.

അശ്ലീല വിഡിയോകൾ നിർമിച്ച്​ ആപ്പുവഴി സമൂഹമാധ്യമങ്ങളിലൂടെ വിതരണം ചെയ്​തുവെന്നതാണ് ഇവർക്കെതിരായ​ കേസ്​. ഹോട്ട്​ഷോട്​സ്​ ആപ്​ വഴി നൂറിലധികം നീലചിത്രങ്ങൾ വിൽപന നടത്തിയതായി പൊലീസ്​ ക​െ​ണ്ടത്തിയിരുന്നു. 20 ലക്ഷം പേരാണ്​ ഇതിന്‍റെ വരിക്കാർ.

കേസുമായി ബന്ധപ്പെട്ട്​ ശിൽപ ഷെട്ടിയുടെ മൊഴി പുറത്തായിരുന്നു. താൻ ജോലി തിരക്കുള്ള വ്യക്തിയാണെന്നും ത​െന്‍റ ഭർത്താവ്​ രാജ്​ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയി​ല്ലെന്നുമായിരുന്നു ശിൽപയുടെ മൊഴി​. '2015ലാണ്​ കുന്ദ്ര വിയാൻ ഇൻഡസ്​ട്രീസ്​ ആരംഭിക്കുന്നത്. 2020 വ​െര ഞാനും അതിന്‍റെ ഡയറക്​ടർമാരിൽ ഒരാളായിരുന്നു. പിന്നീട്​ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു. ഹോട്ട്​ഷോട്ട്​, ബോളിഫെയിം ആപ്പുകളെക്കുറിച്ച്​ എനിക്ക്​ അറിവില്ല. ഞാൻ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയില്ല' -ശിൽപ പറയുന്നു.

നീലച്ചിത്രറാക്കറ്റുമായി ബന്ധപ്പെട്ട​ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ്​ രാജ്​ കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച്​ കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ്​ ഹോട്ട്​ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Bad decisions and New endings Shilpa Shettys latest post amidst Raj Kundra controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.