പ്രിയപ്പെട്ട കോറിയോഗ്രാഫറുടെ വിവാഹത്തിന്​ ആശംസയുമായി സൽമാൻ; ‘ഈ നിമിഷം എന്നും എന്‍റെ ഹൃദയത്തിലുണ്ടാകും’

തന്‍റെ പ്രിയപ്പെട്ട കോറിയോഗ്രാഫറുടെ വിവാഹത്തിന്​ ആശംസയുമായി എത്തി നടൻ സൽമാൻ ഖാൻ. പ്രമുഖ നർത്തകനും നൃത്തസംവിധായകനുമായ മുദസർ ഖാന്‍റെ വിവാഹത്തിനാണ്​ ബോളിവുഡിന്‍റെ ഭായ്​ജാൻ എത്തിയത്​. ദബാങ്​, ബോഡിഗാർഡ്, റെഡി തുടങ്ങിയ സിനിമകളിൽ സൽമാനുവേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്​ മുദസ്സർ ഖാനാണ്​.

മുദസ്സർ ഖാൻ, റിയ കിഷൻചന്ദാനി വിവാഹത്തിനാണ്​ സൽമാൻ എത്തിയത്​. സൽമാൻ വിവാഹത്തിന്​ എത്തുന്ന വിഡിയോ മുദസ്സർ തന്നെയാണ്​ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്​. ‘എന്റെ ഹൃദയത്തിൽ എന്നെന്നും തങ്ങിനിൽക്കുന്ന നിമിഷം...നന്ദി സാർ’ എന്ന അടിക്കുറിപ്പോടെയാണ് മുദസ്സർ ചിത്രം പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രം ധരിച്ച സൽമാൻ മുദസർ ഖാനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

സൽമാന്‍റെ ആരാധകർ പോസ്റ്റിന്​ താഴെ മുദസ്സറിന്​ വിവാഹ ആശംസകൾ നേർന്നു.

Tags:    
News Summary - Salman Khan attends Dabangg choreographer Mudassar Khan’s wedding reception, he says, ‘The moment will stay forever in my heart’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.