വറുത്ത വഴുതനങ്ങയിൽനിന്ന് ഉണ്ടാക്കുന്ന രുചികരമായ മിഡിൽ ഈസ്റ്റേൺ ഡിഷാണ് ബാബ ഗനൂഷ്.
അടുപ്പ് നന്നായി ചൂടാക്കുക. വഴുതനങ്ങകൾ ഒരു ബേക്കിങ് ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് ഓവനിൽ വെക്കുക. സെറ്റ് ചെയ്ത ചൂടായിക്കഴിഞ്ഞാൽ പുറത്തെടുത്ത് ചൂടാറാൻ അനുവദിക്കുക. ചെറുതായി തണുത്തുകഴിഞ്ഞാൽ വഴുതനങ്ങയുടെ തൊലികളയുക. ശേഷം കഴമ്പ് ഫുഡ് പ്രൊസസറിലേക്കോ ബ്ലെൻഡറിലേക്കോ മാറ്റി പേസ്റ്റ് രൂപത്തിലാക്കുക.
അരിഞ്ഞ വെളുത്തുള്ളി, തഹീനി, നാരങ്ങ നീര്, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ വഴുതന പേസ്റ്റിൽ ചേർക്കുക. ഈ മിശ്രിതം ക്രീം പരുവത്തിൽ ആകുന്നതുവരെ നന്നായി ഇളക്കുക. ളരെ കട്ടിയുള്ളതാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് പാകത്തിലെത്തിക്കാം.
ഇനി ഒരു സെർവിങ് ബൗളിലേക്ക് മാറ്റി ഒലിവ് ഓയിൽ, അരിഞ്ഞ കാപ്സികം, ഒലീവ് കായ, ജീരകം എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യുക. ടോസ്റ്റഡ് ബ്രഡ്, ഖുബൂസ്, റോസ്റ്റഡ് പൊട്ടറ്റോസ്റ്റിക് എന്നിവ ആസ്വദിച്ച് കഴിക്കാനായി രുചികരമായ ബാബ ഗനൂഷ് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.