1. ഫിലോ പേസ്ട്രി ഷീറ്റുകൾ - 9
2. വെണ്ണ (ഉപ്പില്ലാത്തത്) - 1/3 കപ്പ് (ഉരുക്കിയത്)
3. മിക്സഡ് നട്ട്സ് (വാൾനട്ട്, പിസ്ത, ബദാം) - 1 കപ്പ് (ചെറുതായി പൊടിച്ചെടുത്തത്)
4. പിസ്ത (പൊടിച്ചത്) - ¼ കപ്പ്
5. പഞ്ചസാര - 6 ടേബിൾസ്പൂൺ
6. വെള്ളം - ½ കപ്പ്
7. ഓറഞ്ച് ബ്ലോസം വാട്ടർ - 2 ടീസ്പൂൺ (ഓപ്ഷനൽ)
8. നാരങ്ങ നീര് - ½ ടീസ്പൂൺ
1. ഓവൻ 190 ഡിഗ്രി C ചൂടാക്കുക. ഒരു ബേക്കിങ് പാൻ വെണ്ണ കൊണ്ട് ഗ്രീസ് ചെയ്ത് തയാറാക്കി വക്കുക.
2. ഫിലോ പേസ്ട്രി ഷീറ്റുകളിൽ ഒരു ഷീറ്റെടുത്ത് വെണ്ണ കൊണ്ട് ബ്രഷ് ചെയ്യുക (ബാക്കിയുള്ള ഫിലോ ഷീറ്റുകൾ ഉണങ്ങാതിരിക്കാൻ മൂടിവെക്കുക). രണ്ടാമത്തെയും മൂന്നാമത്തെയും ഷീറ്റ് ഇതിന് മുകളിൽവെച്ച് ഓരോന്നും വെണ്ണ കൊണ്ട് ബ്രഷ് ചെയ്യുക.
3. പൊടിച്ചെടുത്ത നട്ട്സിന്റെ 1/3 ഭാഗം ഷീറ്റിലുടനീളം വിതറി ശ്രദ്ധാപൂർവം ചുരുട്ടുക. മെല്ലെ വെണ്ണ പുരട്ടിയ പാനിലേക്ക് മാറ്റുക. ശേഷിക്കുന്ന ഫിലോ ഷീറ്റുകൾ ഉപയോഗിച്ച് ഇത് ആവർത്തിക്കുക. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ആവശ്യമുള്ള വലുപ്പത്തിലുള്ള റോളുകളായി മുറിക്കുക, ഇത് വെണ്ണ കൊണ്ട് ബ്രഷ് ചെയ്ത്. ഏകദേശം 16-18 മിനിറ്റ് ഓവറിൽ ബേക്ക് ചെയ്യുക, (ഇളം ബ്രൗൺ നിറമാകുന്നതുവരെ).
4. ഇതിനിടെ പഞ്ചസാര, വെള്ളം, ഓറഞ്ച് - ബ്ലോസം വാട്ടർ, നാരങ്ങ നീര് എന്നിവ തിളപ്പിച്ച് കട്ടിയുള്ള പഞ്ചസാര സിറപ്പ് തയാറാക്കി തീയിൽനിന്ന് മാറ്റി ചൂടാറാൻ വെക്കുക.
5. ബേക്ക് ചെയ്ത ബക്ലവ റോളുകൾ ഓവനിൽനിന്ന് മാറ്റി, തയാറാക്കിയ പഞ്ചസാര സിറപ്പ് മുഴുവൻ അതിനു മുകളിൽ ഒഴിക്കുക. പൊടിച്ച പിസ്ത മുഴുവൻ ബക്ലവക്ക് മുകളിൽ വിതറി മൂടിവെക്കുക. ഇത് ഏകദേശം 3-4 മണിക്കൂർ പഞ്ചസാര സിറപ്പിൽ കുതിർക്കാൻ വിടുക. ബക്ലവ റോൾ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.