ഗോതമ്പു പൊടിയിൽ നാളികേരപ്പാൽ ചേർത്ത് കറുത്ത ഹൽവ

ഹൽവ എല്ലാവരുടെയും പ്രിയപ്പെട്ട മധുരം ആണ്. പല തരത്തിൽ ഹൽവ ഉണ്ടാക്കാറുണ്ട്. പൊതുവേ ഹൽവ മൈദാ കൊണ്ടാണ് ഉണ്ടാക്കാറുള്ളത്. പക്ഷെ, ഹെൽത്തിയായും നമുക്ക് ഹൽവ ഉണ്ടാക്കാം. അധികം നെയ്യും പഞ്ചസാരയും എണ്ണയും ഒന്നും ചേർക്കാതെ. ശർക്കരയിലാണ് ഈ ഹൽവ തയ്യാറാക്കുന്നതെങ്കിലും രുചിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. എല്ലാ പ്രായക്കാർക്കും കഴിക്കാവുന്നതുമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ ഹൽവ നമുക്ക് ഉണ്ടാക്കി എടുക്കാം.

ചേരുവകൾ:

  • ഗോതമ്പ് പൊടി-1 ഗ്ലാസ്
  • വെള്ളം - രണ്ടര ഗ്ലാസ്
  • ശർക്കര -1 കപ്പ്
  • നെയ്യ് -2 ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് -1 ടേബിൾ സ്പൂൺ
  • ഏലക്കായ പൊടി-1/2 ടീസ്പൂൺ
  • നാളികേരപ്പാൽ -1 കപ്പ്
  • ഉപ്പ് - ഒരു നുള്ള്
  • വെള്ള എള്ള് -1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

കുഴിയുള്ള വലിയ പാൻ ചൂടാക്കി ഒരു ഗ്ലാസ് ഗോതമ്പ് പൊടി രണ്ടര ഗ്ലാസ് വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. അതലേക്ക് ശർക്കര പാനി ആക്കിയത് അരിച്ചൊഴിച്ച് നന്നായി ഇളക്കി എടുക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ കട്ടിയുള്ള നാളികേരപ്പാലും ചേർത്ത് കുറുക്കി എടുക്കുക. ഒട്ടുന്ന പരുവമാകുമ്പോൾ നെയ്യ് ചേർത്തുകൊടുക്കാം.

ഏലക്കാപ്പൊടി ഇട്ടു നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത്‌ തീ ഓഫ് ആക്കുക. മാറ്റുന്ന പാത്രത്തിൽ ഇത്തിരി നെയ്യ് തടവി അതിലേക്ക് വെള്ള എള്ള് തൂവി ഹൽവ മിശ്രിതം മുകളിൽ ഒഴിച്ച് കൊടുക്കാം. 4,5 മണിക്കൂർ സെറ്റ് ആവാൻ വെക്കണം. സ്വാദൂറും ഹൽവ റെഡി.

Tags:    
News Summary - Black halwa with coconut milk in wheat flour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.