ഒരുകപ്പ് പാലും കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്കും നന്നായി മിക്സ് ചെയ്തതിലേക്ക് ബ്രൗൺ ഭാഗങ്ങൾ മുറിച്ച് ഒഴിവാക്കിയ ബ്രെഡ് ഓരോന്നായി മുക്കി പുഡ്ഡിങ് ട്രേയിൽ നിരത്തുക. ബാക്കിയുള്ള പാൽ വിപ്പിങ് ക്രീം, കണ്ടൻസ്ഡ് മിൽക്ക് എന്നിവ നന്നായി മിക്സ് ചെയ്ത് മധുരം ആവശ്യത്തിന് ചേർത്ത് കുറഞ്ഞ തീയിൽ വെച്ച് തിളച്ചുവരുമ്പോൾ വാനില എസൻസ് ഒഴിക്കുക.
അതിലേക്ക് അര കപ്പ് വെള്ളത്തിൽ കുതിർത്ത് ഉരുക്കിയ ചൈന ഗ്രാസും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് ഇറക്കി വെക്കുക. ശേഷം ബ്രെഡിന്റെ മുകളിലേക്ക് ഈ കൂട്ട് കുറച്ചു വീതം ഒഴിച്ച് സെറ്റ് ആവാൻ വെക്കുക. ബ്ലൂ ബെറിയിൽ നാല് ടീസ്പൂൺ പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് മിക്സിയിലൊന്നു അടിച്ചെടുക്കുക.
ഇത് കുറഞ്ഞ തീയിൽ വേവിച്ച് കുറുക്കി എടുത്തു സെറ്റ് ആയ പുഡ്ഡിങ്ങിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കുക. ബ്ലൂബെറി കിട്ടിയില്ലെങ്കിൽ സ്ട്രോബെറിയോ മാങ്ങയോ ഇതുപോലെ വേവിച്ചു ടോപ്പിങ് കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.