ചേരുവകൾ
1) 6 ബ്രെഡിന്റെ അരിക് _ ചെറിയ കഷണങ്ങളാക്കിയത്
2) മുട്ട _ നാലെണ്ണം (പാകത്തിന് ഉപ്പ് ചേർത്ത് അടിച്ചു വെക്കുക)
3) കാപ്സിക്കം_ 1/4കപ്പ്
കാരറ്റ് _1/4കപ്പ്
ചോളം _1/4കപ്പ്
സെലറി_1 ടേ. സ്പൂൺ
ചതച്ച മുളക്_1/4 ടേ. സ്പൂൺ
4) ബട്ടർ _1 ടേ. സ്പൂൺ
5) ടൊമാറ്റോ സോസ്_ 3 ടേ.സ്പൂൺ
6) മൊസറെല്ല ചീസ്_ 1 കപ്പ്
7) റോസ്മേരി _1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചെറിയ കഷണങ്ങളാക്കിയ ബ്രഡ് മുട്ടയുമായി മിക്സ് ചെയ്യുക. മൂന്നാമത്തെ ചേരുവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായ പാനിലേക്ക് ബട്ടർ ചേർക്കുക ബട്ടർ ഉരുകിക്കഴിയുമ്പോൾ ബ്രഡിന്റെ മിക്സ് പാനിലേക്ക് ഇട്ട് വട്ടത്തിൽ പിസ്സയുടെ ആകൃതിയിൽ പരത്തി കൊടുക്കുക.
ചെറിയ തീയിൽ മൂടിവെച്ച് മൊരിയിച്ചെടുക്കുക. ഒരുവശം മൊരിഞ്ഞുകഴിഞ്ഞാൽ ഒരു മൂടിയുടെ സഹായത്തോടെ പൊട്ടാതെ മറിച്ചിടുക. അതിനുമുകളിൽ ടൊമാറ്റോ സോസ് തേച്ചു കൊടുക്കുക. എടുത്തു വെച്ചിരിക്കുന്ന ചീസ് കൂടി വിതറി മൂടിവെച്ച് മൊരിയിച്ചെടുക്കുക.
ചീസ് എല്ലാം ഉരുകി ആ വശം മൊരിഞ്ഞു കഴിയുമ്പോൾ അതിനുമുകളിൽ റോസ്മേരി കൂടി വിതറിയാൽ ബ്രെഡ് പിസ റെഡി. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന വിഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.