ബ്രൊക്കോളി സ്റ്റിർ ഫ്രൈ

വെറൈറ്റി ബ്രൊക്കോളി സ്റ്റിർ ഫ്രൈ തയാറാക്കിയാലോ...

ചേരുവകൾ: 

  • ഒലീവ് / സൺഫ്ലവ൪ ഓയിൽ -3 ടേബിൾ സ്പൂൺ
  • ഉണക്കമുളക് ചതച്ചത്-2 ടീസ്പൂൺ
  • കുരുമുളക് പൊടി -1/4 ടീസ്പൂൺ
  • ഉപ്പ് -2 നുള്ള്
  • കടുക് -1/4 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധ൦:

തണ്ട് ഒട്ടും ഇല്ലാതെ ബ്രോക്കോളിയുടെ ഫ്ലോറെറ്റ്സ് മാത്രം മുറിച്ച് എടുക്കുക. മഞ്ഞൾപ്പൊടി ചേർത്ത നല്ല ചൂടു വെള്ളത്തിൽ പത്ത് മിനിറ്റോളം ഫ്ലോറെറ്റ്സ് ഇട്ടുവെക്കുക. ശേഷം ഒരു പാനിൽ ഒായിൽ ഒഴിച്ച് ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് ചുവന്ന ഉണക്കമുളക് ചതച്ചത് വളരേ ചെറിയ തീയിൽ ഇട്ട് വഴറ്റുക. ഇതിലേക്ക് ബ്രൊക്കോളി ഫ്ലോറെറ്റ്സ് ഇട്ട് ഉപ്പു൦ കുരുമുളകുപൊടിയും ചേർത്ത് പത്ത്, പതിനഞ്ച് മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. അങ്ങനെ വളരേ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ബ്രോക്കോളി സ്റ്റിർ ഫ്രൈ തയ്യാർ.

Tags:    
News Summary - Broccoli Stir Fry how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.