ഇഫ്താർ വേളയിൽ വിളമ്പാനൊരു രുചികരമായൊരു വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ഒപ്പം, കുറഞ്ഞ സമയത്തിൽ തയാറാക്കാവുന്നതുമായ ഒന്നാണ് ബട്ടർ ചിക്കൻ ക്രേപ്പ്.
ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, മഞ്ഞൾ പൊടി , ഉപ്പ് , ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുളളി പേസ്റ്റ് മിക്സ് ചെയ്തു ചിക്കൻ മാരിനേറ്റ് ചെയ്യുക. ശേഷം ഒരു ടേബിൾസ്പൂൺ ബട്ടറിൽ ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. അതേ പാനിൽ ഒരു ടേബിൾസ്പൂൺ കൂടെ ബട്ടർ ഉപയോഗിച്ച് ഉള്ളി, മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.
ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി ചേർക്കുക. തുടർന്ന് ഒരു ടേബിൾസ്പൂൺ മൈദയും കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്യുക. മല്ലി ഇല , കസൂരി മേതി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം സമൂസ ഷീറ്റിൽ നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കുക .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.