ആദ്യം കാരറ്റ് ഹൽവ റെഡിയാക്കാം. ഒരു പാൻ അടുപ്പിൽവെച്ച് അതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കാം. നെയ്യ് ചൂടായിവന്നാൽ കാരറ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കാം. വെള്ളം വറ്റിവന്നാൽ പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കിയെടുക്കാം. ഇനി ഇതിലേക്ക് പാൽ ചേർത്ത് നന്നായി ഇളക്കിയെടുത്ത് ഹൽവയുടെ പരുവത്തിൽ ആക്കിയെടുക്കുക. ഇനി ഏലക്കപ്പൊടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തതിനുശേഷം തീ ഓഫാക്കി മാറ്റിവെക്കാം.
വേറൊരു പാൻ അടുപ്പിൽ വെച്ച് അതിൽ പാലും പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഒരു ബൗളിൽ കസ്റ്റേർഡ് പൗഡറും കാൽ കപ്പ് പാലും കട്ടയില്ലാതെ കലക്കിയെടുത്തത് പാൽ മിശ്രിതത്തിലേക്ക് ഒഴിച്ച് ചെറിയ തീയിൽ രണ്ടു മിനിറ്റ് കുറുക്കിയെടുത്ത് തീ ഓഫാക്കാം.
ബ്രഡ് എടുത്ത് അതിെൻറ സൈഡ് കട്ട് ചെയ്ത് നാലു കഷണമാക്കി വെക്കുക. പുഡിങ് ട്രേയിൽ കട്ട് ചെയ്ത് വെച്ച ബ്രഡ് നിരത്തി അതിെൻറ മുകളിൽ തയാറാക്കിയ കസ്റ്റേർഡ് ചൂടോടുകൂടി കുറച്ച് ഒഴിച്ചു കൊടുക്കുക. ഇതിെൻറ മുകളിൽ തയാറാക്കിയ കാരറ്റ് ഹൽവ കുറച്ചെടുത്ത് എല്ലാഭാഗത്തും ഒരുപോലെ ഇട്ട് കൊടുക്കുക. വീണ്ടും ബ്രഡ്, കസ്റ്റേർഡ്, കാരറ്റ് ഹൽവ എന്നിവ ചേർത്ത് എത്ര ലെയർ വേണമെങ്കിലും ചെയ്തെടുക്കാം. ഇത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചശേഷം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.