ഫ്രയിങ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നന്നായി കൊത്തിയരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഗരം മസാല, ചെറുതായി മുറിച്ച ചെമ്മീൻ, മല്ലിയില, കറിവേപ്പില എന്നിവ ചേർത്തിളക്കി മൂന്നു മിനിറ്റ് കുക്ക് ചെയ്തശേഷം തീ ഓഫാക്കുക. ശേഷം ഒരു പാത്രത്തിൽ അഞ്ചു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് പാൽ, ഏലക്കപ്പൊടി, ഉപ്പ്, ഗരം മസാല, കുറച്ച് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എഗ് മിൽക് മിക്സ് തയാറാക്കുക.
ചുവട് കട്ടിയുള്ള നോൺസ്റ്റിക് പാത്രത്തിൽ ഒരു ടീ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഇതിലേക്ക് എഗ് മിൽക് മിക്സിൽ ഒരു ചപ്പാത്തി ഡിപ് ചെയ്ത് വെക്കുക. ഇതിനു മുകളിൽ ചെമ്മീൻ മസാലയിൽനിന്ന് ഒരു ടേബ്ൾ സ്പൂൺ എടുത്ത് ലെയർ ചെയ്യുക. അതിനു മുകളിൽ വീണ്ടും ചപ്പാത്തി എഗ് മിൽക് മിക്സിൽ ഡിപ് ചെയ്ത് വെക്കുക. മുകളിൽ ചെമ്മീൻ മസാല ചേർക്കുക. ഇങ്ങനെ ചപ്പാത്തിയും ചെമ്മീൻ മസാലയും തീരുന്നത് വരെ ലെയർ ചെയ്യുക.
ബാക്കി എഗ് മിൽക് മിക്സ് മുകളിൽ ഒഴിച്ച് പാത്രം മൂടിവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വരെ കുക്ക് ചെയ്യുക. ശേഷം നെയ്യ് പുരട്ടിയ വേറൊരു ഫ്രയിങ് പാനിലേക്ക് ഡീമോൾഡ് ചെയ്ത് ചെറുതീയിൽ അഞ്ചാറു മിനിറ്റ് കുക്ക് ചെയ്ത് ചൂട് പോയശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.