തേങ്ങയും കശുവണ്ടിയും ബദാമും കുറച്ചു വെള്ളം ചേർത്ത് അരച്ച് ചിക്കനിൽ ചേർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചതും, വയറ്റിയ ഉള്ളിയും ചേർക്കണം. കൂടെ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മല്ലിയില, പൊതിനയില എന്നിവ തൈരും ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലോണം മിക്സ് ചെയ്യുക.
അടി കട്ടിയുള്ള പാത്രം ചൂടാക്കി നെയ്യ് ഒഴിച്ച് ചിക്കൻ മിക്സ് അഞ്ചു മിനിറ്റ് ഹൈ െഫ്ലയിമിൽ നല്ലോണം ഇളക്കി യോജിപ്പിക്കുക. ശേഷം തീ നന്നേ കുറച്ച് രണ്ടു മിനിറ്റ് അടച്ചുവെക്കുക. അതിനുശേഷം മറ്റൊരു അടുപ്പിൽ കട്ടിയുള്ള ഓടോ മറ്റോ വെച്ച് അതിന്റെ മുകളിൽ ചെറിയ തീയിൽ കറിയും പാത്രവുംവെച്ച് എയർ പുറത്തുപോകാതെ അടച്ചുവെക്കുക. അരമണിക്കൂർ ആവുമ്പോൾ ചിക്കൻ ദംകറി തയാർ. നെയ്ച്ചോർ, പത്തിരി, ചപ്പാത്തി ഒക്കെ കൂട്ടി കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.