ആദ്യം ചിക്കൻ മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, വിനാഗിരി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മണിക്കൂർ മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് കടലപ്പൊടി, മുളകുപൊടി, മഞ്ഞൾ പൊടി, ജീരകപ്പൊടി, സവാള, പച്ചമുളക്, കറിവേപ്പില, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് നേരത്തെ മസാല ചെയ്തുവെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെള്ളം ചേർത്തുകൊടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്തശേഷം ചൂടായ എണ്ണയിലിട്ട് വേവിച്ച് മൊരിയിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കൻ പക്കുവട റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.