ഇഫ്താറിന് ഒരുക്കാൻ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് ചിക്കൻ പോള. മലബാർ ചിക്കൻപോള എന്ന പേരിൽ തീൻമേശയിൽ ഇടംപിടിച്ച വിഭവത്തെ പരിചയപ്പെടാം.
ചിക്കൻ ചെറുതായി മുറിച്ചെടുത്ത്, മുളക്, മഞ്ഞൾ പൊടി എന്നിവക്കൊപ്പം, പാകത്തിന് ഉപ്പും മസാലയും ചേർത്ത് എണ്ണയിൽ വറുത്തെടുത്ത് മാറ്റിവെക്കുക. ചിക്കൻ വറുത്ത എണ്ണയിൽ തന്നെ സവാള ചെറുതായി അരിഞ്ഞ് പാനിലിട്ട് വഴറ്റുക. അൽപം വയറ്റിയതിനുശേഷം വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേർക്കുക.
മുളക് പൊടി, ചിക്കൻ മസാല, കുരുമുളക്, ഗരംമസാല, ഉപ്പ് ഇവ ചേർത്തു പച്ചമണം മാറുന്നതു വരെ വഴറ്റിയശേഷം വറുത്തു മാറ്റി വെച്ച ചിക്കൻ ചേർത്ത്, അരിഞ്ഞു വെച്ച മല്ലിയില കൂടെ ചേർത്ത്, മിക്സ് ചെയ്യുക. വറുത്ത ചിക്കൻ അൽപം മാറ്റി വെക്കണം. മസാല റെഡി.
ഇനി പോളക്ക് ആവശ്യമായ ബാറ്റർ തയാറാക്കാം. രണ്ടു മുട്ട , ഒരു കപ്പ് മൈദ, ഒരു കപ്പ് പാൽ, കാൽ കപ്പ് ഓയിൽ, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
ശേഷം ഒരു നോൺ സ്റ്റിക് പാത്രം അടുപ്പത്തുവെച്ച് അൽപം ഓയിൽ പുരട്ടി മാവിന്റെ പകുതി ഒഴിക്കുക. അതിനു മുകളിലേക്ക് ചിക്കൻ മസാല ചേർക്കുക ശേഷം ബാക്കി മാവ് കൂടെ ഒഴിക്കുക. മുകളിൽ നേരത്തേ എടുത്തുവെച്ച വറുത്ത ചിക്കൻ വിതറുക. അടച്ചുവെച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിച്ചശേഷം ഒരു പാനിലേക്ക് മാറ്റി മുകൾ ഭാഗവും വേവിക്കുക. രുചികരമായ ചിക്കൻപോള റെഡി. ഇഫ്താർ വേളയിൽ വിളമ്പാൻ പറ്റിയ ഒരു വിഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.