ചിക്കൻ വെച്ച് പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ ഒട്ടുമിക്കവരും. പഴയകാല വിഭവങ്ങൾ പുതിയ തലമുറക്കാർക്കു പരിചയപ്പെടുത്തുന്ന ഒരുപാടു അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അവർക്കു കൂടി ഉപകാരപ്രധമായ റെസിപ്പി ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിച്ചു കഴിക്കാം.
മഞ്ഞൾപൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ ഒരോന്നോരോന്നായി ചീനച്ചട്ടിയിൽ ചെറുതീയിൽ വറുത്തെടുക്കുക. വൃത്തിയാക്കിവച്ച ചിക്കനിലേക്ക് തേങ്ങകൊത്ത്, വറുത്തെടുത്ത പൊടികൾ, കുരുമുളക് പൊടി, ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ്, ഒരു പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെയ്ത് 30 മിനിറ്റ് വയ്ക്കുക.
ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞുെവച്ച വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് മസാല തേച്ചുപിടിപ്പിച്ച ചിക്കൻ ചേർക്കുക.
നന്നായി ഇളക്കിയോജിപ്പിച്ച ശേഷം തീ കുറച്ച് പാത്രം മൂടിവച്ച് വേവിക്കുക. ചിക്കൻ പാത്രത്തിൽ പിടിക്കാൻ സാധ്യതയുള്ളതിനാൽ ഇടയ്ക്ക് പാത്രത്തിന്റെ അടപ്പ് തുറന്ന് നന്നായി ഇളക്കി കൊടുക്കണം. ചിക്കൻ വെന്തുവരുമ്പോൾ ഇതിലേക്ക് ഗരം മസാലയും കറിവേപ്പിലയും ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക. ചിക്കൻ ഇട്ട ശേഷം ചെറു തീയിൽ ഏതാണ്ട് 30 മിനിറ്റോളം വേവിക്കുക, സ്വാദിഷ്ടമായ ചിക്കൻ പെരട്ട് റെഡി.
BEEGUM SHAHINA, Celebrity Chef
Youtube: serve it like shani
Facebook: serveitlikeshani
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.