ചില്ലിചിക്കൻ മാറ്റ് സ്ക്വയർ

ഫില്ലിങ്:

  • ഈസി ചില്ലി ചിക്കൻ മസാല
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • സവാള ചെറുതായി അറിഞ്ഞത് -ഒരെണ്ണം
  • കാപ്സിക്കം ചെറുതായി അറിഞ്ഞത് -ഒരെണ്ണം
  • പച്ചമുളക് അരിഞ്ഞത് -മൂന്ന് എണ്ണം
  • ചില്ലി സോസ് - രണ്ട് ടീസ്പൂൺ
  • സോയ സോസ്-രണ്ട് ടീസ്പൂൺ
  • തക്കാളി സോസ്-രണ്ട് ടീസ്പൂൺ
  • സമൂസ ഷീറ്റ് -14 ഷീറ്റ്

ചില്ലിചിക്കൻ മാറ്റ് സ്ക്വയർ

ഒരു പാനിൽ രണ്ടു സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി മുറിച്ച ചിക്കനും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മുളകുപൊടിയും ചേർത്ത് ചിക്കൻ നന്നായി വഴറ്റി ഡ്രൈ ആക്കി എടുക്കുക. അതിലേക്ക് സോസുകൾ ഓരോന്നായി ചേർത്ത് ചിക്കനിൽ യോജിപ്പിക്കുക. സവാള, കാപ്സിക്കം പച്ചമുളക് എന്നിവയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചില്ലി ചിക്കൻ മസാല തയാറായി.

ഇനി ഫോട്ടോയിൽ കാണുന്നതുപോലെ സമൂസ ഷീറ്റ് എടുത്ത് മസാല നിറച്ച് പായ മെടയുന്നതുപോലെ ചുറ്റി എടുത്ത് ചതുര മാതൃകയിൽ തയാറാക്കി എണ്ണയിൽ വറുത്തെടുക്കാം.

Tags:    
News Summary - Chilli Chicken Mat Square

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.