ഈദ് ജോറാക്കാൻ മധുരപ്പലഹാരങ്ങൾ തപ്പി നടക്കുകയാവും മിക്ക വീട്ടമ്മമാരും. അവർക്കു വേണ്ടിയുള്ള ഒരു ചെറിയ റെസിപ്പി ആണിത്. വളരെ ലളിതമായൊരു മധുരമാണിത്. പക്ഷെ കഴിക്കാൻ നല്ല രുചിയും. ഉണ്ടാകിയെടുക്കാൻ എളുപ്പമായതുകൊണ്ടുതന്നെ ഏതു കുട്ടികൾക്കും പരീക്ഷിക്കാം. അതും വളരെ കുറച്ചു ചേരുവകൾകൊണ്ട്.
ഒരു ബൗളിൽ 1 കപ്പ് തണുത്ത വിപ്പിങ് ക്രീം ചേർത്ത് സോഫ്റ്റാകുന്നതുവരെ അടിച്ചെടുക്കുക. ചെറിയ ഒരു പാത്രത്തിൽ ജെലാറ്റിൻ ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഉരുക്കി എടുക്കുക. മിൽക്ക് ചോക്ലേറ്റ് ഒരു പാത്രത്തിൽ ഡബിൾ ബോയിൽ ചെയ്ത് ഉരുക്കി എടുക്കുക.
ഇതിൽ ഉരുക്കിയ ജെലറ്റിൻ മിശ്രിതവും തയാറാക്കി വച്ചിരിക്കുന്ന വിപ്പിങ് ക്രീമും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ മാത്രം കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. (വിപ്പിങ് ക്രീമിൽ പൊതുവെ മധുരം ഉണ്ടായിരിയ്ക്കും). ഇത് ഒരു മൂന്ന് ഗ്ലാസിലോ ഏതെങ്കിലും പാത്രത്തിലോ ഒഴിച്ച് 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
മുകളിൽ എന്തെങ്കിലും ടോപ്പിങ്സ് ഇട്ടു കൊടുക്കാം. സ്വാദിഷ്ടമായ ചോക്ലേറ്റ് സൂഫ്ലെ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.