റമദാനിൽ അടുക്കളയിൽ അധിക സമയം ചെലവഴിക്കാതെ, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് ‘ക്രീമി ചിക്കൻ സാൻഡ്വിച്’. എണ്ണയില്ലാതെ ഒരുക്കാമെന്നതിനാൽ ആരോഗ്യത്തിനും ഗുണകരം.
ചിക്കൻ (ബ്രെസ്റ്റ് പീസ് ഉത്തമം) അൽപം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ച് അരിഞ്ഞ് മാറ്റിവെക്കുക. ക്രീം ചീസ്, മയോണൈസ്, ശ്രിറാച സോസ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക.
അതിലേക്ക് അരിഞ്ഞുവെച്ച സവാള, കാരറ്റ്, പാർസ്ലി എന്നിവയും ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതോടെ ഫില്ലിങ് തയാറായി. ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രഡ്, സമൂണ എന്നിവയിൽ മസാല ഫിൽ ചെയ്ത് സാൻഡ്വിച് തയാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.