ദീപാവലി മധുരം, കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കാം

മധുരം ഒഴിവാക്കി ഒരു ദീപാവലി ചിന്തിക്കാനേ പറ്റില്ല. ഏവർക്കും ഒരേ പോലെ ഇഷ്​ടമുള്ള ദീപാവലി മധുരം 'കാജു കാട്ട്‌ലി' ആണെങ്കിൽ, അത് ഇരട്ടി മധുരം തന്നെ. കാജു ബർഫി എന്നും കൂടെ പേരുള്ള കാജു കാട്ട്ലി ഒരു ഇന്ത്യൻ സ്വീറ്റ്‌ തന്നെയാണ്.

വടക്കേന്ത്യയിൽ കൂടുതൽ പ്രചാരത്തിൽ ഉള്ള ഒരു മധുരമാണിത്. കാജു എന്നാൽ കശുവണ്ടി എന്നാണർത്ഥം. പാലും പഞ്ചസാരയും കശുവണ്ടിയുമെല്ലാം ചേർത്ത് വളരെ എളുപ്പം അതീവ രുചിയിൽ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി മധുരമാണിത്​.

ചേരുവകൾ:

  • അണ്ടിപ്പരിപ്പ് -250ഗ്രാം
  • പഞ്ചസാര -8 ടേബിൾ സ്​പൂൺ
  • നെയ്യ് -1.5ടേബിൾ സ്​പൂൺ
  • പാൽ പൊടി -3ടേബിൾ സ്​പൂൺ
  • വെള്ളം-4 ടേബിൾ സ്​പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യമായി അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുത്തു അരിച്ചെടുക്കുക. ഒരു പാനിൽ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് അലിയിച്ചെടുക്കുക. പഞ്ചസാര ലായനി കയ്യിൽ ഒട്ടുന്ന പരിവമായാൽ അതിലേക്ക്​ പൊടിച്ചുവെച്ച അണ്ടിപ്പരിപ്പ്‌ ചേർത്ത് കൊടുത്തു ഒന്ന് യോജിപ്പിച്ചെടുക്കുക. ശേഷം പാൽപ്പൊടി ചേർത്ത് കൊടുക്കുക. നെയ്യ് ഒഴിച്ച് കൊടുത്തു എല്ലാം കൂടെ നന്നായി യോജിപ്പിച്ചെടുത്ത്​ തീ ഓഫ് ചെയ്യുക.

ഒരു ബട്ടർ പേപ്പറിൽ അൽപം നെയ്യ് തടവി അതിലേക് ഈ മാവ് ഇട്ടു കൊടുത്തു നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു ചപ്പാത്തി കുഴൽ കൊണ്ട് മാവ് ഒന്ന് പരത്തിയെടുത്ത്​ ഇഷ്​ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. രുചിയൂറും കാജു ബർഫി/കാട്ട്‌ലി റെഡി. 

Tags:    
News Summary - Deepavali sweets kaju katli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.