ക്രീം ബ്രൂലേ

ക്രീം ബ്രൂലേയാണ് നാട്ടിലെ താരം

ഫ്രാൻസിലെ ജനപ്രിയ വിഭവമാണ് ക്രീം ബ്രൂലേ ഡെസേർട്ട്. ബേൺഡ് ക്രീം, ട്രിനിറ്റി ക്രീം, കേംബ്രിഡ്ജ് ബേൺ ക്രീം എന്നീ പേരുകളിലും ക്രീം ബ്രൂലേ അറിയപ്പെടുന്നു. വളരെ വേഗത്തിൽ ഈ ഡെസേർട്ട് തയാറാക്കാൻ സാധിക്കും...

ചേരുവകൾ:

  • ഫ്രഷ് ക്രീം – 300 ഗ്രാം
  • പാൽ – 100 ഗ്രാം
  • പഞ്ചസാര – 70 ഗ്രാം
  • മുട്ടയുടെ മഞ്ഞ –100 ഗ്രാം
  • വാനില എസൻസ്​ – 5 മില്ലി

തയാറാക്കുന്ന വിധം:

പഞ്ചസാര പൊടിച്ചതും മുട്ടയുടെ മഞ്ഞയും ഇളക്കി യോജിപ്പിക്കുക. പാനിൽ പാലും ക്രീമും ചേർത്ത് ചൂടാക്കി കുറുക്കുക. മുട്ട–പഞ്ചസാര മിശ്രിതവും വാനില എസൻസും ചേർത്തിളക്കുക. അരിച്ചെടുത്ത ശേഷം ബൗളിലേക്ക് മാറ്റി ഓവനിൽ 160 ഡിഗ്രി സെൽഷ്യസ്​ ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.

ബേക്കിങ് ട്രേയിൽ വെള്ളമൊഴിച്ച് വേണം ഓവനിലേക്ക് വെക്കാൻ. ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കുക. ബ്രൂലേക്ക് മുകളിൽ പഞ്ചസാര തരികൾ വിതറുക. ബ്ലോ ടോർച്ച് ഉപയോഗിച്ച് ഉരുക്കുക. ചെറിയോ ഒലീവോ വെച്ച് അലങ്കരിച്ചു വിളമ്പാം.

Tags:    
News Summary - Dessert Creme Brulee, How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.