നോമ്പുകാലത്ത് എണ്ണപ്പലഹാരങ്ങൾ കുറക്കുകയാണ് ആരോഗ്യത്തിന് നല്ലത്. എണ്ണയുടെ ഉപയോഗം കുറഞ്ഞതും പുതിയ രുചിയിലുള്ളതുമായ അത്തരമൊരു വിഭവം പരീക്ഷിക്കാം.
• ഫില്ലിങ്ങിന്
• വലിയ ഉള്ളി -രണ്ടെണ്ണം
• മുളകുപൊടി, മല്ലിപ്പൊടി -അര ടീസ്പൂൺ
• ഗരംമസാല, കുരുമുളക്, മഞ്ഞൾപ്പൊടി -ആവശ്യത്തിന്
• ചിക്കൻ -200 ഗ്രാം (വേവിച്ച് ഇടിച്ചെടുത്തത് )
• കാപ്സിക്കം -ചെറിയൊരു ഭാഗം
• മയോണൈസ് -രണ്ട് ടീസ്പൂൺ
• ടൊമാറ്റോ സോസ് - രണ്ട് ടീസ്പൂൺ
• കോട്ടിങ്ങിന്
• ഉരുളക്കിഴങ്ങ് -350 ഗ്രാം (വേവിച്ചു പൊടിച്ചെടുത്തത് )
• മല്ലിയില -ഒരു പിടി
• കോൺഫ്ലവർ അല്ലെങ്കിൽ മൈദമാവ് -കാൽ കപ്പ്
• മുളക് ചതച്ചത് -അൽപം
• ഉപ്പ് -ആവശ്യത്തിന്
1- ഒരു ഫ്രയിങ് പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞെടുത്ത ഉള്ളി അൽപനേരം വാട്ടുക, ശേഷം മസാലകളും വേവിച്ച് ഇടിച്ചുവെച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം കഴിഞ്ഞ് മയോണൈസും ടൊമാറ്റോ സോസും ചേർക്കുക. മൊരിഞ്ഞുവരുമ്പോൾ ഇറക്കി മാറ്റിവെക്കുക.
2- വേവിച്ചു പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് മല്ലിയിലയും കോൺഫ്ലവറും ബാക്കി ചേരുവകളും ചേർത്ത് ഒരുരുള വലുപ്പത്തിൽ കൈയിലെടുത്ത് പരത്തുക. അതിലേക്ക് ഒരു സ്പൂൺ ഫില്ലിങ് വെച്ച് ഉരുട്ടി ഇഷ്ടമുള്ള ആകൃതിയിലെടുക്കുക.
3- ഓരോന്നും ഇഡ്ഡലിത്തട്ടിൽ പരത്തിവെച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. വേണമെങ്കിൽ ഫ്രൈ ചെയ്തും എടുക്കാവുന്നതാണ്. രുചികരമായ വിഭവം തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.