ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് നെയ്യ് ചേർത്ത് പഴം അരിഞ്ഞതും ചേർത്തു വഴറ്റുക. ശേഷം തേങ്ങ, പഞ്ചസാര, ഏലക്കപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. മുട്ട, പാൽ, ഉപ്പ്, ഏലക്കപ്പൊടി എന്നിവ നന്നായി അടിച്ചെടുക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി കുറച്ചു നെയ്യ് തടവുക.
ഇനി ഓരോ ബ്രഡ് സ്ലൈസ് മുട്ട, പാലിൽ മുക്കി എടുത്ത് ഒരു ലെയർ വെക്കുക. സൈഡിലും ബ്രഡ് വെച്ചുകൊടുക്കണം. ശേഷം ഫില്ലിങ് വെക്കുക. ഇനി ഇതിന്റെ മേലെ വീണ്ടും ബ്രഡ് സ്ലൈസ് പാലിൽ മുക്കി ലെയർ ആക്കി വെച്ചുകൊടുക്കുക.
ബാക്കി പാൽ സൈഡിലും മുകളിലുമായി ഒഴിച്ചുകൊടുക്കുക. ഒരു തവ ചൂടാക്കി അതിന്റെ മേൽ പോള സെറ്റ് ചെയ്ത പാൻ വെച്ചു മീഡിയം തീയിൽ 20 - 25 മിനിറ്റ് വേവിക്കുക. അതിനുശേഷം ഒരു പാനിൽ കുറച്ചു നെയ്യ് തടവി പോള അതിന് മേൽ കമിഴ്ത്തി ഇട്ട് മുകൾഭാഗം കൂടി ഒന്ന് മൊരിച്ചെടുക്കുക. ഒന്ന് തണുത്തശേഷം മുറിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.