1-ബ്രഡ് സ്ലൈസ് -നാല് എണ്ണം
2-ബട്ടർ -50 ഗ്രാം
3-വെളുത്തുള്ളി -രണ്ട് വലിയ അല്ലി
4-മല്ലിയില പൊടിയായി അരിഞ്ഞത് -രണ്ട് സ്പൂൺ
5-ഉണക്കമുളക് ചതച്ചത് -ഒരു സ്പൂൺ
6-ഒറിഗാനോ -ഒരു സ്പൂൺ
7-മോസറെല്ല ചീസ്
തണുപ്പില്ലാത്ത ബട്ടറിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, മല്ലിയില, ചതച്ച മുളക്, ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ക്രീം പോലെ ആക്കി എടുക്കുക. ഓരോ ബ്രഡിന്റെയും ഒരു സൈഡിൽ ഈ ക്രീം നന്നായി തേച്ചുപിടിപ്പിക്കുക. ഒരു ഫ്രൈ പാൻ ചൂടാക്കി അതിൽ ബട്ടർ തേച്ച ഭാഗം താഴെവരുന്ന രീതിയിൽ ബ്രഡ് വെക്കുക. അതിനു മുകളിൽ കുറച്ചു മോസറെല്ല ചീസ് വിതറുക. അതിനു മുകളിൽ മറ്റൊരു സ്ലൈസ് ബ്രഡ് ബട്ടർ മുകളിൽ വരുന്ന രീതിയിൽ വെച്ച് കൊടുക്കുക. താഴ്ഭാഗം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചിട്ട് കൊടുത്തിട്ട് രണ്ടു ഭാഗവും നന്നായി മൊരിച്ചെടുക്കുക. ഇഷ്ടമുള്ള വലുപ്പത്തിൽ മുറിച്ചെടുക്കുക.
ഉപ്പില്ലാത്ത ബട്ടർ ആണെങ്കിൽ ഒരു നുള്ള് ഉപ്പ് ചേർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.