ഗുജറാത്തിലെ കച്ചിൽ നിന്നും വ്യാപാരത്തിനായി കൊച്ചിയിലെത്തിയ സേട്ടുമാർക്ക് തനത് രുചികളേറെയുണ്ട്. വെള്ളിയാഴ്ചകളിലും പെരുന്നാളുകളിലുമുള്ള കച്ച് കുടുംബങ്ങളിലെ രുചിയുടെ ആഘോഷം കൊച്ചിക്കും സ്വന്തമാണ്. പെരുമ പേറുന്ന ഒരു കച്ച് വിഭവമാണ് കീമെ ജോ മാനി.
കീമ നന്നായി കഴുകിയ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. വെള്ളം പറ്റിച്ചെടുക്കണം. കുറുകുമ്പോൾ അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും മുളകുപൊടിയും ചേർത്ത് പൂർണമായും ഡ്രൈ ആകുന്നത് വരെ വേവിക്കുക. ഇതിലേക്ക് മല്ലിയിലയും നാരങ്ങാനീരും ഗരംമസാലയും ചേർക്കുക.
തുടർന്ന് ഗോതമ്പുപൊടിയും ഉപ്പും ചേർത്ത് നന്നായി കുഴക്കുക. ഇത് ചപ്പാത്തി വലുപ്പത്തിൽ പരത്തണം. കീമ ഉള്ളിൽവെച്ച് റോളുകൾ പോലെയാക്കുക. അരികുകൾ ഒട്ടിച്ചശേഷം നന്നായി മൊരിച്ചെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.