വളരെ ക്രീമിയായ, നാവിൽ അലിഞ്ഞു പോകുന്ന ലബനീസ് ഡെസേർട്ടാണിത്. മുഹല്ലബിയ പ്ലെയിൻ മിൽക് ഫ്ലേവർ മാത്രമായോ ഏതെങ്കിലും ഒരു ലെയർ മുകളിൽ കൊടുത്തോ ചെയ്യാം. ഇവിടെ ചോക്ലറ്റ് ലെയറും ഓറഞ്ച് ലെയറും ചേർത്തുള്ള ഡെസേർട്ടാണ് പരിചയപ്പെടുത്തുന്നത്. ജലാറ്റിൻ, അഗർ അഗാർ മുതലായവ ചേർക്കാതെ ചെയ്യുന്ന ഡെസേർട്ട് കൂടിയാണിത്.
തണുത്ത പാലിലേക്ക് ഫ്രഷ് ക്രീമും കോൺഫ്ലോറും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മീഡിയം ഫ്ലെയിമിൽ ചൂടാക്കുക. ചൂടാക്കുമ്പോൾ കട്ടകെട്ടാതെ വിസ്ക് കൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം. ഈ സമയത്ത് റോസ് വാട്ടർ ചേർത്തു കൊടുക്കണം. കുറുകിയ മിശ്രിതം സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് നിറക്കുക. ഒരു മുക്കാൽ ഭാഗം നിറച്ചാൽ മതി. ഇത് ഫ്രിഡിജിലേക്ക് മാറ്റുക.
ജ്യൂസ്- അരകപ്പ്
ഫസ്റ്റ് ലെയർ ചെയ്തതുപോലെ മുകളിലുള്ള ചേരുവകൾ ചേർത്ത് കുറുകിയ മിശ്രിതം തയാറാക്കുക. ഒരു മൂന്നു നാല് മിനിറ്റിനുള്ളിൽ മിശ്രിതം തയാറാകും. ഫ്രിഡ്ജിനുള്ളിൽ തണുക്കാൻവെച്ചിരിക്കുന്ന മുഹല്ലബിയുടെ മുകളിലേക്ക് ഈ മിശ്രിതം സാവധാനം ശ്രദ്ധയോടെ ഒഴിക്കുക. ശേഷം വീണ്ടും ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കുക. ചെറുതായി മുറിച്ചുവെച്ച പിസ്തകൾകൊണ്ട് ഡെസേർട്ടിന്‍റെ മുകളിൽ അലങ്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.