ചേരുവകൾ
ചിക്കൻ/ബീഫ് മസാല തയാറാക്കാൻ
മുട്ട മസാല തയാറാക്കാൻ
സ്വീറ്റ് മസാല തയാറാക്കാൻ
തയാറാക്കുന്ന വിധം
മൈദ ഓയിലും ഉപ്പും മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക. ഉള്ളി വഴന്നുവന്നാൽ ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർത്ത് പച്ചമണം പോവുന്നതുവരെ വഴറ്റിയതിനുശേഷം, വേവിച്ചുവെച്ച ചിക്കൻ അല്ലെങ്കിൽ ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. മസാല ഡ്രൈയായി വന്നാൽ ഗരം മസാല വിതറി അടച്ചുവെച്ച് മസാല ചൂടുപോവാൻ മാറ്റിവെക്കുക.
വേറൊരു പാനിൽ ഓയിൽ ഒഴിച്ച് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം മുട്ട ഉടച്ചൊഴിച്ച് മസാല ഡ്രൈയാക്കിയെടുക്കുക. വേറൊരു പാനിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് ചൂടാക്കുക. അതിലേക്ക് വേവിച്ചുവെച്ച കടലപ്പരിപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു വിളയിച്ചെടുക്കുക. 3 മസാലയും ചൂടുപോവാൻ മാറ്റിവെക്കുക. മൈദ മാവിൽനിന്നും പകുതി മാവ് എടുത്ത് അത്യാവശ്യം വലുപ്പത്തിൽ 6 പൂരി പരത്തി ഫ്രൈ ചെയ്തെടുക്കുക. ബാക്കിവരുന്ന മാവിൽനിന്നും, തയാറാക്കിയ പൂരിയേക്കാൾ വലുപ്പത്തിൽ ഒരു ചപ്പാത്തിപോലെയും അതിനേക്കാൾ വലുപ്പത്തിൽ വേറൊരു ചപ്പാത്തികൂടിയും പരത്തി മാറ്റിവെക്കുക.
ആദ്യം പരത്തിയ ചപ്പാത്തിക്കു മുകളിൽ ഫ്രൈ ചെയ്ത പൂരി വെക്കുക. അതിനുമുകളിലായി ചിക്കൻ അല്ലെങ്കിൽ ബീഫ് മസാല വെക്കുക. നടുവിലായി വേവിച്ച മുട്ട പകുതി മുറിച്ചതുവെക്കുക. അതിനു മുകളിൽ വീണ്ടും പൂരിവെച്ച് മുട്ടമസാല വെക്കുക, മുകളിൽ പകുതി മുട്ട, വീണ്ടും പൂരി വെച്ച് സ്വീറ്റ് മസാല മുഴുവൻ വെച്ചുകൊടുക്കുക. ഇതിന് മുകളിൽ മുട്ട വെക്കുന്നില്ല.
വീണ്ടും പൂരിവെച്ച് മുട്ടമസാല വെക്കുക. വീണ്ടും മുട്ട, വീണ്ടും പൂരി ചിക്കൻ മസാല, മുട്ടവെച്ച് വീണ്ടും ഒരുപൂരി കൂടി വെക്കുക. അതിനുശേഷം വലുപ്പത്തിൽ പരത്തിവെച്ച ചപ്പാത്തിയെടുത്ത് കവർ ചെയ്തു നന്നായി ഒട്ടിക്കുക, ഒരു തൊപ്പിയുടെ രൂപത്തിൽ. ഒട്ടിച്ചതിനു ശേഷം ബാക്കിവരുന്ന ഭാഗങ്ങൾ മുറിച്ചു മാറ്റുക. അതിനുശേഷം ചൂടായ ഓയിലിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. തുർക്കിപ്പത്തൽ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.