മൈദയും അൽപം ഉപ്പും ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് മയത്തിൽ പൂരിക്ക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം ഉരുളകളാക്കി പൂരി പോലെ പരത്തി അതിെൻറ മുകളിൽ അൽപം എണ്ണ തടവി മടക്കിയെടുക്കുക. പിന്നീട് വീണ്ടും പരത്തി എണ്ണ തടവി മടക്കി പരത്തിയെടുക്കുക.
ഇതുപോലെ രണ്ട് തവണയായി എല്ലാം പരത്തിയെടുക്കണം. നല്ല ലെയറുള്ള പൂരി കിട്ടാനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുപോലുള്ള പൂരികൾ ഏകദേശം അഞ്ചെണ്ണം ഒരു കപ്പ് മൈദയിൽ നിന്നും പരത്തിയെടുക്കാം. ശേഷം എണ്ണ ചൂടാക്കി പരത്തി വെച്ച പൂരികളെല്ലാം വറുത്തെടുക്കുക.
കുഴിയുള്ള പാത്രത്തിൽ മുട്ടയും പഞ്ചസാരയും നല്ലപോലെ അടിച്ചെടുക്കുക. അതിലേക്ക് പാലും ഏലക്കാപ്പൊടിയും ചേർത്തിളക്കുക. വറുത്തുെവച്ച പൂരികൾ ചൂടാറിയശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മുട്ടയുടെ കൂട്ടിലേക്ക് ചേർക്കുക. കൂടെ നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി യോജിപ്പിക്കുക.
അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യൊഴിച്ച ശേഷം ഉണ്ടാക്കിവെച്ച കൂട്ടൊഴിച്ച് ചെറിയ തീയിൽ മൂടിവെച്ച് വേവിച്ചെടുക്കുക. ഏകദേശം 20 മിനിറ്റുകൊണ്ട് വേവായിട്ട് കിട്ടും. വേവായ ശേഷം കഷണങ്ങളായി മുറിച്ചു ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.