കക്ക കൊണ്ടൊരു ടേസ്റ്റി റോസ്‌റ്റ്‌

കേരളത്തിന്‍റെ വടക്കൻ ജില്ലകളിൽ എരുന്ത്‌ എന്നറിയപ്പെടുന്ന ഒരു കൂട്ടം ജലജീവികളാണിവ. രണ്ടു പാളികളിൽ കട്ടിയോടു കൂടെയുള്ള പുറന്തോടുള്ളവ. ഇഴഞ്ഞാണ് ഇവ നീങ്ങുന്നത്. ഇവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങൾ എല്ലാം കഴിക്കാൻ വളരെ രുചികരമായിട്ടുള്ളവയാണ്. കക്ക കറിവെച്ചും, പൊരിച്ചും, സൂപ്പ് വെച്ചും എല്ലാം കഴിക്കാറുണ്ട്.

ചേരുവകൾ

  • കക്ക -1 കിലോ
  • തേങ്ങ ചിരവിയത് -2 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
  • മുളക് പൊടി -1 ടീസ്പൂൺ
  • ചുവന്ന ഉള്ളി -5,6 എണ്ണം
  • പച്ച മുളക് -2 എണ്ണം
  • കരി വേപ്പില -ആവശ്യത്തിന്
  • വെളുത്തുള്ളി -2,3 അല്ലി
  • കുരുമുളക് -1 ടീസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

നാളികേരവും, പച്ചമുളകും, വെളുത്തുള്ളിയും മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക്, ചുവന്നുള്ളി, കറി വേപ്പില എല്ലാം കൂടെ നന്നായി ചതച്ചെടുക്കുക. വൃത്തിയാക്കിയ കക്കയിലേക്ക് ഈ മിശ്രിതവും കൂടെ ഉപ്പും ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിച്ചു വെച്ച കക്ക ഇട്ട് നന്നായി വറുത്തെടുക്കുക.അടിയിൽ പിടിക്കാതെ ചെറിയ തീയിൽ അടച്ചു വെച്ച് വേവിച്ചെടുക്കണം.ഇടക്ക് വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും മുരിയിപ്പിച്ചെടുക്കുക. രുചിയേറിയ കാക്ക റോസ്‌റ്റ് റെഡി.

Tags:    
News Summary - kaka roast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.