ചേരുവകൾ
1) മുട്ട-7
2) ഉള്ളി-11/2
3) ഇഞ്ചി-1/4 ടീസ്പൂൺ
4) വെളുത്തുള്ളി-1/4 ടീസ്പൂൺ
5) പച്ചമുളക്- എരിവ് അനുസരിച്ചു ചേർക്കാം
6) ഗരം മസാല- 1/4 ടീസ്പൂൺ (ഒപി )
7) മല്ലിയില
8) കറിവേപ്പില
9) ഉപ്പ്
10) ബ്രെഡ് പൊടി
11) മൈദ-2 ടേബിൾസ്പൂൺ (ഒ.പി)
12) ഓയിൽ- ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
13)ചിക്കൻ- 2 ടേബിൾസ്പൂൺ
14)മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
15)കുരുമുളക്പൊടി- 1/4ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഒരു മുട്ടയിൽ കുറച്ച് ഉപ്പിട്ട് നന്നായി ഇളക്കുക. ചിക്കനും കുരുമുളകും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിച്ച് ജസ്റ്റ് ക്രഷ് ചെയ്തത് എടുക്കുക. മുട്ട 6 എണ്ണം പുഴുങ്ങി തൊലി കളഞ്ഞ് നെടുകെ മുറിച്ച് മഞ്ഞ കരു മാറ്റി, വെള്ള ഭാഗം മൈദയിൽ മുക്കി, മുട്ട അടിച്ചതിലും റൊട്ടിപ്പൊടിയിലും മുക്കി ഫ്രൈ ചെയ്ത് വെക്കുക.
സവാള അരിഞ്ഞത് നന്നായി വഴറ്റി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാലപ്പൊടി, കുറച്ചു മല്ലിയില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുത്ത് നേരത്തെ മാറ്റിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞക്കരു കൂടി പൊടിച്ച് ചേർത്ത് ക്രഷ് ചെയ്ത ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്ത് ചെറിയ ഉരുളകൾ ആക്കുക.
ഇത് മൈദയിലും മുട്ട അടിച്ചതിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്ത് കോരുക. ഫ്രൈ ചെയ്ത് റെഡിയാക്കി വെച്ചിരിക്കുന്ന മുട്ട വെള്ളയുടെ മുകളിൽ ഓരോന്ന് വെച്ച് ഗർലിക് പേസ്റ്റ് അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.