ആവശ്യമായ സാധനങ്ങൾ
1. കപ്പ - 2 എണ്ണം (വലുത്)
2. കടലപ്പൊടി - 4-5 ടേബ്ൾ സ്പൂൺ
3. മുളകുപൊടി - 1 ടേബ്ൾ സ്പൂൺ
4. മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
5. ഗരംമസാല - ഒരു നുള്ള്
6. കായപ്പൊടി -ഒരു നുള്ള്
7. ഉപ്പ് - ആവശ്യത്തിന്
8. പച്ചമുളക് - 3 എണ്ണം (ചെറുതായി വട്ടത്തിൽ അരിഞ്ഞത്)
9. ഇഞ്ചി - ഒരു കുഞ്ഞു കഷ്ണം (ചതച്ചത്)
10. വെളുത്തുള്ളി- 6 അല്ലി (ചതച്ചത് )
11. കറിവേപ്പില -ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
12. വെള്ളം 3-4 ടേബ്ൾ സ്പൂൺ
13. വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പ വൃത്തിയാക്കിയശേഷം വെള്ളത്തിൽ കഴുകിയെടുക്കുക. രണ്ടായി മുറിച്ച് നീളത്തിൽ അധികം കട്ടിയില്ലാതെ മുറിച്ചെടുക്കുക. അതിലേക്ക് മൂന്നു മുതൽ പതിനൊന്നു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
ഇനി ഇതിലേക്ക് കടലപ്പൊടി കുറച്ചു കുറച്ചായി ചേർത്ത്, അധികം ലൂസായിപ്പോകാത്ത വിധത്തിൽ വെള്ളം തളിച്ച് കപ്പ പൊട്ടിപ്പോകാതെ മിക്സാക്കുക. പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്, കപ്പ കുറച്ചെടുത്തു നടുക്കായി ഒന്ന് പ്രസ് ചെയ്തു പാനിലേക്കിട്ട് ഫ്രൈ ആക്കിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.