വീട്ടിൽ ഉണ്ടാക്കാം, നാവിൽ അലിഞ്ഞിറങ്ങും കുനാഫ

പേര് കേൾക്കുമ്പോൾ വളരെ കട്ടി ആണെങ്കിലും ഉണ്ടാക്കാൻ എളുപ്പമുള്ള ഒരു മധുര പലഹാരം. പണ്ട്‌ ഈജിപ്തിലെ ഖലീഫമാർ റമദാൻ മാസത്തിൽ കഴിച്ചു കൊണ്ടിരുന്ന ഒരു മധുരപലഹാരമാണിത്. പല റെസ്റ്റോറന്‍റുകളിലും താരമാണിത്.

ചേരുവകൾ

1. കതൈഫി (കുനാഫ മാവ്) – കാൽ കിലോ

2. വെണ്ണ – മൂന്നു വലിയ സ്പൂൺ ഉരുക്കിയത്

ഓറഞ്ച് ഫുഡ് കളർ

3.പാൽ – ഒരു കപ്പ്

കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

‌ക്രീം – അരക്കപ്പ്

4.ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

5. പഞ്ചസാര – ഒരു കപ്പ്

6. വെള്ളം – അരക്കപ്പ്

7. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

8. പിസ്താഷി നുറുക്കിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

അവ്ൻ 1800C ൽ ചൂടാക്കിയിടുക. വെണ്ണ ഉരുക്കി അതിൽ ഓറഞ്ച് കളർ ചേർത്തി യോജിപ്പിച്ചു വെക്കുക. കുനാഫ മാവ് ഒരു പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ ​െവച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം.

ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്‍റെ പകുതി അമർത്തി വച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക. ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി ​െവച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം.

പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം. തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Tags:    
News Summary - How to make Kunafa, Knafeh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.