ഒന്നര സ്പൂൺ കാശ്മീരി ചില്ലി, ഒന്നര സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം അഞ്ച് പീസ് അയക്കുറ മീനിലേക്ക് യോജിപ്പിച്ച് 10 മിനിറ്റിന് ശേഷം ഒരു പാനിൽ 4-5 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മീനിട്ട് ചെറിയതീയിൽ തിരിച്ചും മറിച്ചും ഇട്ട് വറ്റിക്കുക.
ഒരു പാനിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ചുവന്നുള്ളി നന്നായി മൊരിഞ്ഞാൽ ഒരു വലിയ തക്കാളി, ഒരു പച്ചമുളക്, കുറച്ച് ഉപ്പ് ഇവ മസാല ആക്കി വെക്കുക.
ഒന്നരക്കപ്പ് വെള്ളം ചേർത്ത് അരച്ച് അതിലേക്ക്. ആവശ്യത്തിന് പത്തിരി പൊടിയും ചേർത്ത് കുഴച്ച് പത്തിരിയുടെ മാവ് പരുവത്തിലാക്കി വെക്കുക.
ഓരോ ഉരുള എടുത്ത് കൈവെള്ളയിൽവെച്ച് പരത്തി അതിനകത്ത് മുള്ള് മാറ്റി മീൻ കഷണങ്ങളും കാൽ സ്പൂൺ മസാലയും നിറച്ച് ചുറ്റും കൂട്ടി മൂടി ഉരുള ആക്കി വെക്കുക. എല്ലാം അതുപോലെ ചെയ്യുക. അപ്പച്ചട്ടി (അപ്പ ചെമ്പ്)/ ആവിയിൽ വേവിക്കുന്ന ചെമ്പ്) യിൽ തട്ട് വെച്ച് അതിന് ഉള്ളിൽ 2-3 കപ്പ് വെള്ളം നിറച്ച് തട്ടിൽ വെച്ച് മൂടിവെക്കുക. വലിയ തിയിൽ 10 മിനിട്ട് വെച്ച് തിളക്കുമ്പോൾ ചെറിയ തീയിൽ 15 മിനിട്ട് വെച്ച് തീ ഓഫ് ചെയ്യുക. 2-3 മിനിറ്റ് കഴിഞ്ഞ് തുറന്ന് എടുക്കാം. മീനപ്പം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.