ചിക്കൻ ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. മുട്ട, വെള്ളുള്ളി, വറ്റൽ മുളക് പാകത്തിന് ഉപ്പും ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ അടിച്ചെടുക്കുക. ശേഷം കാൽ കപ്പോ അര കപ്പോ ഓയിൽകൂടി ഒഴിച്ച് വീണ്ടും അടിക്കുക (മയോനൈസ്). മിക്സി വലത്തോട്ട് അടിക്കാതെ ഇടത്തോട്ട് നിർത്തി അടിക്കാൻ ശ്രദ്ധിക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക.
അതിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞുവെച്ച സവാള, ഇഞ്ചി, തക്കാളി, പച്ചമുളക്, ബ്രഡ് പൊടിച്ചത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴക്കുക. വേവിച്ചുവെച്ച ചിക്കൻ കൈകൊണ്ട് പൊടിച്ച് അതും കൂടെ ചേർക്കാം. കട്ലറ്റ്/റോൾ പോലെ ഉരുട്ടി എടുക്കാം. ശേഷം കുറച്ച് വെള്ളത്തിൽ കലക്കിയ കോൺഫ്ലോറിൽ മുക്കി വീണ്ടും ബ്രഡ്/മുട്ടയിൽ മുക്കി പരന്ന പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ മുക്കി പൊരിച്ചു കോരാം (എണ്ണ ചൂടായാൽ മീഡിയം ചൂടിൽ പൊരിച്ചെടുക്കുക).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.