ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പുഡ്ഡിംഗ്. അതിൽ തന്നെ ചോക്ലേറ്റ് പുഡ്ഡിംഗ് ആണെങ്കിൽ കുട്ടികൾക്കു വളരെ പ്രിയപ്പെട്ടതും. എന്നാൽ പുഡ്ഡിംഗ് ഉണ്ടാക്കാൻ ചൈനാഗ്രാസും ജലാറ്റിനും വേണ്ടേ എന്നാണു ആലോചിക്കുന്നതെങ്കിൽ ഇനി ആ ടെൻഷൻ വേണ്ടാ.
കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് പുഡ്ഡിംഗ് ഇനി അവർക്ക് ഇഷ്ടപ്പെട്ട രുചിയിൽ ചൈനാഗ്രാസും ജലാറ്റിനും ഇല്ലാതെ തന്നെ നമ്മുടെ വീടുകളിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. അതും വളരെ കുറച്ചു ചേരുവകൾ കൊണ്ട്. അതിഥികൾക്ക് മധുരം വിളമ്പാനും നമുക്ക് പുഡ്ഡിംഗ് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്.
ഒരു പാനിലേക്ക് കോക്കോ പൗഡർ, കോൺ ഫ്ലോർ, പഞ്ചസാര, പാൽ എല്ലാം ചേർത്ത് നന്നായൊന്നു യോജിപ്പിച്ച ശേഷം തീ ഓൺ ചെയ്യണം. രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ നന്നായി ഇളക്കി കൊടുക്കണം. തീ ഓഫ് ചെയ്ത ശേഷം ബട്ടറും വാനില എസ്സെൻസും ഉപ്പും ഇട്ടു കൊടുത്തു യോജിപ്പിച്ചെടുത്തു ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുത്താൽ ചോക്ലേറ്റ് പുഡ്ഡിംഗ് റെഡി. ഇഷ്ടമുള്ള ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്സ് എല്ലാം വെച്ച് അലങ്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.