ഓറഞ്ച് ചോക്കോ വനില കേക്ക്

ചേരുവകൾ:

  • ഓറഞ്ച്- രണ്ടെണ്ണം
  • മൈദ: 250 ​ഗ്രാം
  • പഞ്ചസാര പൊടിച്ചത്: 200 ഗ്രാം+ അര കപ്പ്‌
  • ഉപ്പില്ലാത്ത ബട്ടർ: 75 ഗ്രാം
  • ബേക്കിങ് പൗഡർ: രണ്ട്​ ടീസ്പൂൺ
  • സോഡ: കാൽ ടീസ്പൂൺ
  • ഉപ്പ്: കാൽ ടീസ്പൂൺ
  • കൊക്കോ പൗഡർ: രണ്ട്​ ടേബി​ൾ സ്പൂൺ
  • മുട്ട: മൂന്ന്​
  • പാൽ: മുക്കാൽ കപ്പ്‌
  • വനില എസൻസ്​: ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളക്കുമ്പോൾ ഓറഞ്ചിട്ട്​ ചൂടാക്കിയെടുക്കുക. അതിനുശേഷം അതിൽ നിന്നും മാറ്റി ചൂടാറുമ്പോൾ കനം കുറച്ച്​ റൗണ്ടിൽ കട്ട്‌ ചെയ്യുക. ഒരു പാൻ വെച്ച് അതിലേക്ക്​ കട്ട്‌ ചെയ്ത ഓറഞ്ച്, അര കപ്പ്‌ പഞ്ചസാര, കുറച്ചു വെള്ളം ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. വെള്ളം വറ്റുമ്പോൾ അതിൽ നിന്നും മാറ്റുക.

മൈദ, സോഡ, ബേക്കിങ് പൗഡർ അരിച്ചുവെക്കുക. ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാര പൊടിച്ചതും മെൽറ്റാക്കിയ ബട്ടറിട്ടു ബീറ്റ് ചെയ്യുക. അതിലേക്കു പാൽ, വനില എസൻസ് ഇട്ടു ബീറ്റ് ചെയ്യുക. മാറ്റിവെച്ച മൈദ മിക്സ്‌ എഗ്​ മിക്സിലേക്കിട്ടു എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്യുക.

എന്നിട്ട്​ രണ്ടു പാത്രത്തിലേക്ക്​ മാറ്റണം. ഒന്നിൽ കൊക്കോ പൗഡറിട്ട്​ മിക്സ്‌ ചെയ്ത്​ ബേക്കിങ് ടിന്നിൽ​ ആദ്യം വനില മിക്സും അതിന് മുകളിൽ കൊക്കോ മിക്സും ഒഴിച്ച്​ 180 ഡിഗ്രിയിൽ 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

തയാറാക്കിയത്: ഫെമിന സുധീർ



Tags:    
News Summary - Orange Choco Vanilla Cake how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.