ചിക്കനിൽ ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചെടുക്കുക. ചൂടാറിയാൽ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. മൈദയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ച് മാവ് റെഡിയാക്കി വെക്കുക. മുട്ട പുഴുങ്ങി രണ്ടായി മുറിച്ചുവെക്കുക.
പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർത്ത് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എല്ലാം പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും, മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മസാലയുടെ പച്ചമണം മാറിയാൽ വേവിച്ചുവെച്ച ചിക്കനും കുറച്ച് മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക.
ഇനി കുഴച്ചുവെച്ച മൈദ മാവിൽനിന്ന് ഒരു ചപ്പാത്തി ഉണ്ടാക്കി അതിലേക്ക് ആവശ്യത്തിന് ചിക്കൻ മസാലയും ഒരു പീസ് മുട്ടയും വെച്ച് അടുത്ത ഒരു ചപ്പാത്തികൂടി ഉണ്ടാക്കി അതിനു മുകളിൽ വെച്ച് കവർ ചെയ്ത് ഒരു പിസ കട്ടറോ കത്തിയോ വെച്ച് നാലു സൈഡും കട്ട് ചെയ്ത് ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.