ചേരുവകൾ
ഉരുളൻക്കിഴങ്ങ് -1
ചിക്കൻ -50g (boneless )
ജിഞ്ചർ ഗാർലിക് പേസ്റ്റ് -1tbsp
കറിവേപ്പില -1 തണ്ട്
മല്ലിയില -ആവശ്യത്തിന്
കുരുമുളക് പൊടി -2tspn
ഗരംമസാല -2tspn
ഉപ്പ് -ആവശ്യത്തിന്
മൈദ-1 കപ്പ് ഓയിൽ
തയാറാക്കുന്ന വിധം
ചൂടായ ചട്ടിയിലേക്ക് ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായ ശേഷം ജിഞ്ചർ ഗാർലിക് പേസ്റ്റ് മിക്സ് ചെയ്യുക .അതിലേക്ക് കറിവേപ്പില മല്ലിയില ചെറുതായി അരിഞ്ഞ് ചേർത്ത ശേഷം ഗരംമസാല കുരുമുളക് ഉപ്പ് ചേർക്കുക .അതിലേക്ക് ചിക്കൻ ഫ്രൈ ചെയ്ത് പിച്ചി ചേർക്കുക. നന്നായി ഇളക്കുക. അതിലേക്ക് പുഴുങ്ങിയ ഉരുളൻകിഴങ് ഉടച്ച് ചേർത്ത് മസാല പിടിച്ചതിന് ശേഷം തീ ഓഫാക്കുക . ഫില്ലിങ്സ് റെഡി .ശേഷം മൈദ മാവ് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് ചപ്പാത്തി പോലെ പരത്തിയെടുക്കുക.
ഒരു ചപ്പാത്തി വെച്ച് അതിന്റെ മേലെ മസാല സ്പ്രെഡ് ചെയ്ത് മേലെ വേറെ ചപ്പാത്തി വെച്ച് പ്രസ് ചെയ്യുക. എന്നിട്ട് വക്കുകൾ ചതുരത്തിൽ ഷേപ്പ് ആക്കി കട്ട് ചെയ്യുക. ശേഷം 2cm അളവിൽ നീളത്തിൽ എല്ലാം കട്ട് ചെയ്ത് പകുതിയായി മടക്കി കത്തിവെച്ച് അതിന്റെ സെന്ററിൽ ചെറുതായി ലൈൻ ഇട്ട് ട്വിസ്റ്റ് ചെയ്തെടുത്ത് കൈയിന്റെ ഉള്ളിൽ വെച്ച് ഒന്ന് റോൾ ചെയ്ത് തിളച്ച എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക .സ്വാദിഷ്ടമായ പൊട്ടറ്റോ ചിക്കൻ ട്വിസ്റ്റർ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.