മാവ് തയാറാക്കാൻ:
തയാറാക്കുന്ന വിധം
മൈദ ഉപ്പും വെള്ളവും ചേർത്ത് കട്ടിയിൽ കുഴച്ച് മാറ്റിവെക്കുക.
ബീഫ്/ചിക്കൻ മസാല തയാറാക്കുന്നത്
പാൻ ചൂടാവുമ്പോൾ അതിലേക്ക്, ചെറുതായി മുറിച്ച പച്ചമുളക് ചേർത്ത് വഴറ്റിയതിനുശേഷം ഉള്ളിചേർത്ത് കളർ മാറിവരുന്നത് വരെ വഴറ്റുക. ഉള്ളിയുടെ കളർ മാറിവന്നാൽ പൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടികളുടെ പച്ചമണം പോവുന്നത് വരെ വഴറ്റുക. അതിനുശേഷം വേവിച്ചു ഉടച്ചെടുത്ത ബീഫ്/ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് മസാല മാറ്റിവെക്കുക. (ആദ്യകാലങ്ങളിൽ ബീഫ് മാത്രമാണ് ഈ മസാലയിൽ ഉപയോഗിച്ചിരുന്നത്)
മുട്ടമസാല തയാറാക്കുന്നത്
പാൻ ചൂടാവുമ്പോൾ അതിലേക്ക് ഓയിലൊഴിച്ച്, ചെറുതായി മുറിച്ച വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഉള്ളിചേർത്ത് കളർ മാറുന്നതുവരെ വഴറ്റുക. ഉള്ളിയുടെ കളർ മാറിവന്നാൽ ഉപ്പ് ചേർത്തുകൊടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. മസാല ഡ്രൈ ആയാൽ മാറ്റിവെക്കാം.
കുമ്പളങ്ങ പത്തൽ തയാറാക്കുന്നത്
ആദ്യം ഒരു ചപ്പാത്തി പരത്താനുള്ള ഉരുളയെടുത്ത് വട്ടത്തിൽ പരത്തുക. അതിന് നടുവിലായി രണ്ട് ടേബിൾസ്പൂൺ ബീഫ്/ചിക്കൻ മസാല വെക്കുക. മസാലക്ക് മുകളിലായി മുട്ടവെക്കുക. അതിനുശേഷം ചപ്പാത്തിയുടെ അരികെടുത്ത് മടക്കിയെടുക്കുക. സാരിക്ക് ചുരുക്കെടുക്കുന്നതുപോലെ. അത് നടുവിലായി കൊണ്ടുവന്നു കിഴിപോലെ ഒന്ന് തിരിച്ചതിനുശേഷം അധികംവന്ന മാവ് മുറിച്ചുമാറ്റുക. ഈ കിഴി ചൂടായിവരുന്ന ഓയിലിലിട്ട് ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം ചൂട് പോകാൻ മാറ്റിവെക്കുക. വീണ്ടും ചപ്പാത്തി പരത്തുക. ആദ്യം പരത്തിയതിനേക്കാൾ കുറച്ച് വട്ടം കൂടിയതാവണം ചപ്പാത്തി.
ഈ ചപ്പാത്തിക്കു മുകളിൽ രണ്ട് ടേബിൾസ്പൂൺ മുട്ടമസാല വെക്കുക. അതിന് മുകളിലായി ഫ്രൈ ചെയ്ത കിഴി (കുമ്പളങ്ങ) തലകീഴായി മസാലക്ക് മുകളിൽ വരുന്നവിധത്തിൽവെച്ച് വീണ്ടും മടക്കി കിഴിരൂപത്തിലാക്കിയെടുക്കുക. വീണ്ടും ഫ്രൈ ചെയ്തെടുക്കുക. വീണ്ടും ചപ്പാത്തി പരത്തി അടുത്ത മസാലവെച്ച്, ഫ്രൈ ചെയ്ത കുമ്പളങ്ങവെച്ച് വീണ്ടും മടക്കി കിഴിരൂപത്തിലാക്കി ഫ്രൈ ചെയ്തെടുക്കുക. മസാലക്ക് മുകളിൽ വെക്കുമ്പോൾ കട്ടുചെയ്ത ഭാഗം വരാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ മുറിക്കുമ്പോൾ ഒരുഭാഗം കട്ടിയുള്ളത് മാത്രമായിപ്പോകും. എത്രയാണോ മുട്ട എടുക്കുന്നത് അത്രയും ലെയർ മസാല മാറ്റിവെച്ച് കിഴിരൂപത്തിലാക്കിയെടുക്കുക. അവസാനം കിഴി വലുതായി കുമ്പളങ്ങ രൂപത്തിലാവും. അതുകൊണ്ടാണ് ഇതിനെ കുമ്പളങ്ങ പത്തൽ എന്ന് പറയുന്നത്. ഫ്രൈ ചെയ്യുമ്പോൾ വലുപ്പം കൂടുമ്പോൾ തിരിച്ചും മറിച്ചും ഇടുന്നത് വളരെ ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.