ചെ​മ്മീ​ൻ പ​ച്ച​ക്ക​റി ഉ​ല​ർ​ത്തി​യ​ത്

ചേ​രു​വ​

  • ചെ​മ്മീ​ൻ ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള​ത് -250 ഗ്രാം
  • ​ത​ക്കാ​ളി വ​ലു​ത് -ഒ​ന്ന്
  • പ​ച്ച​മു​ള​ക് - 5-6 എ​ണ്ണം
  • ക​റി​വേ​പ്പി​ല
  • പ​ച്ച​ക്ക​റി​ക​ൾ-(കാ​ര​റ്റ്, ബീ​ൻ​സ്, കാ​പ്സി​കം ഇ​ഷ്ട​മു​ള്ള ക​ള​ർ എ​ല്ലാം കൂ​ടി 100 ഗ്രാം)
  • ​നാ​ളി​കേ​രം നീ​ള​ത്തി​ൽ പൂ​ളി​യെ​ടു​ത്ത​ത് ചെ​റി​യ ഒ​രു പി​ടി
  • വെ​ളി​ച്ചെ​ണ്ണ -ആ​വ​ശ്യ​ത്തി​ന്
  • ​മുള​കു​പൊ​ടി -ഒ​ന്ന​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി -അ​ര ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി -ഒ​രു ടീ​സ്പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നത്

ചൂ​ടാ​യ പാ​നി​ൽ ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​വു​മ്പോ​ൾ പ​ച്ച​മു​ള​ക് നീ​ള​ത്തി​ൽ അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും വ​റു​ക്കു​ക. ഇ​തി​ലേ​ക്ക് ത​ക്കാ​ളി അ​രി​ഞ്ഞ​തും മ​ഞ്ഞ​ൾ​പൊ​ടി​യും മു​ള​കു​പൊ​ടി​യും മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ത്ത് വ​ഴ​റ്റി എ​ണ്ണ തെ​ളി​ഞ്ഞു​വ​രു​മ്പോ​ൾ ചെ​മ്മീ​ൻ ചേ​ർ​ത്ത് അ​ഞ്ചു​മി​നി​റ്റ് പാ​ത്രം അ​ട​ച്ചു​വെ​ച്ച് വേ​വി​ക്കു​ക.

ഇ​തി​ലേ​ക്ക് നീ​ള​ത്തി​ൽ അ​രി​ഞ്ഞ കാ​ര​റ്റും ബീ​ൻ​സും കാ​പ്സി​ക​വും നാ​ളി​കേ​ര​വും ചേ​ർ​ത്ത് ര​ണ്ടു​മൂ​ന്ന് മി​നി​റ്റു​കൂ​ടി വ​ഴ​റ്റി ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ഉ​ല​ർ​ത്തി അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി​വെ​ക്കു​ക. ചെ​മ്മീ​ൻ പ​ച്ച​ക്ക​റി ഉ​ല​ർ​ത്ത് ത​യാ​റാ​യി.

Tags:    
News Summary - ramadan ruchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.