കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ചിക്കൻ ഫ്രൈ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കം. ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പം. ചിക്കനിൽ പല പരീക്ഷങ്ങൾ നടത്തുന്നവരാണ് നമ്മൾ. ചിക്കൻ ഫ്രൈ ആക്കുന്നതിനും ഒരുപാട് മസാലക്കൂട്ടുകൾ ഉണ്ട്. എങ്കിലും ഈ ഒരു മസാലക്കൂട്ടിൽ ചിക്കൻ തയ്യാറാക്കി നോക്കു...
1. ചിക്കൻ – 1 kg (ചെരുതായി മുറിച്ചത്)
വെളിച്ചെണ്ണ – ആവശ്യത്തിന്
2. ഇഞ്ചി – ഒരു വലിയ കഷ്ണം
വെളുത്തുള്ളി – ഒരു കുടം
നാരങ്ങാ നീര് – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചുവന്നുള്ളി – 5 എണ്ണം
കുരുമുളക് – ഒരു നുള്ളു
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപൊടി – ½ ടീസ്പൂൺ
കാശ്മീരി മുളക് – ഒരു പിടി
ഗരം മസാല – 1 ടീസ്പൂൺ
3. കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
കറിവേപ്പില – 4 തണ്ട്
സോയ സോസ് – 1 ടീസ്പൂൺ
ടൊമാറ്റോ സോസ് – 1 ടീസ്പൂൺ
കാശ്മീരി മുളക് വെള്ളത്തിൽ കുതിർത്തു വെച്ച് അരച്ചെടുക്കണം. ചിക്കൻ നന്നായി കഴുകി വാരി വെക്കുക. പിന്നീട് അതിലേക്ക് രണ്ടാമത്തെ ചേരുവകൾ നന്നായി പേസ്റ്റ് ആക്കിയതും മുളക് അരച്ചതും ചിക്കനിൽ ചേർത്ത് രണ്ടുമണിക്കൂർ െവക്കുക. അതിനുശേഷം മൂന്നാമത്തെ ചേരുവകൾ ചേർത്ത് ഫ്രൈ ചെയ്യാം. വെളിച്ചെണ്ണയിൽ കുറച്ച് കറിവേപ്പിലയും ചേർത്ത് ചിക്കൻ ഫ്രൈ ചെയ്ത് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.