ക്രിസ്മസിനു ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് ബീഫ് കട്ലറ്റ്. കട്ലറ്റ് നമുക്ക് ഏതു ഇറച്ചിയിലും പചക്കറിയിലും തയാറാക്കാമെങ്കിലും ബീഫ് കട്ലറ്റ് തന്നെ രുചിയിൽ മുന്നിൽ. നമുക്കിഷ്ടമുള്ള ആകൃതിയിലും തയ്യാറാക്കാൻ പറ്റിയ ഒരു സ്നാക്ക് ആണിത്. അപ്പൊ ഈ വർഷത്തെ ക്രിസ്മസിനു പരീക്ഷിക്കാനിതാ ഒരു കിടിലൻ ബീഫ് കട്ലറ്റ്
ആദ്യമായി ഒരു കുക്കറിൽ ഉരുളക്കിഴങ്ങു വേവിച്ചുടച്ചു വയ്ക്കുക. പ്രഷർ കുക്കറിൽ ഇറച്ചിയിട്ടു അതിൽ മഞ്ഞൾ പൊടിയും ഗരം മസാല പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തു മയത്തിൽ വേവിച്ചെടുത്തു മിൻസ് ചെയ്തു മാറ്റിവയ്ക്കുക. ഫ്രൈയിങ് പാനിൽ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
മസാല പൊടിയും കുരുമുളകുപൊടിയും ചേർത്തു വഴറ്റി എടുക്കുക.ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാതെ ആക്കി മാറ്റി എടുക്കണം. ഇതിൽ ഉടച്ചുവച്ച ഉരുളക്കിഴങ്ങു ചേർത്തു തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കാം. പിന്നീട് മിൻസ് ചെയ്ത ഇറച്ചിയുമായി ചേർത്തു കൈ കൊണ്ടു യോജിപ്പിച്ചു ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്തി വയ്ക്കുക.
രണ്ടു പാത്രങ്ങളിലായി മുട്ടയും ബ്രഡ് പൊടിച്ചതും എടുക്കുക. കട്ലറ്റ് ആദ്യം മുട്ടയിലും ശേഷം ബ്രഡ് പൊടിയിലും മുക്കിയെടുത്തു ചൂടായ എണ്ണയിൽ രണ്ടുവശവും ബ്രൗൺ കളർ ആകുന്നതുവരെ വറുത്തെടുക്കുക. ക്രിസ്മസ് സ്പെഷൽ ബീഫ് കട്ലറ്റ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.