കേക്ക് അല്ലെങ്കിൽ ബ്രഡ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കുഴച്ചു ഒരു പാത്രത്തിൽ സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വെക്കുക. അതാണ് നമ്മുടെ പുഡിങ്ങിന്റെ ആദ്യത്തെ ലയർ. കാൽ കപ്പ് പാലിൽ കോൺഫ്ലോർ ചേർത്ത് നന്നായിട്ടു മിക്സ് ചെയ്തു മാറ്റി വെക്കുക. ബാക്കിയുള്ള പാൽ ചെറിയ തീയിൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് കോൺഫ്ലോർ മിക്സ് ചെയ്തു കുറുക്കി എടുക്കുക. സെറ്റായി വരുമ്പോൾ അഗർ പൗഡർ ഇടുക.
തീ ഓഫ് ചെയ്തു റോസ് സിറപ് ഒഴിച്ച് നന്നായിട്ടു മിക്സ് ചെയ്തു തണുത്ത ശേഷം സെറ്റ് ചെയ്യാൻ വെച്ച കേക്കിന്റെ മുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെക്കുക. അണ്ടിപ്പരിപ്പ് പൊടിച്ചത് കൂടെ മുകളിൽ വിതറി കൊടുക്കണം. പഴുത്ത മാങ്ങാ അരച്ച് എടുത്തു ചെറിയ തീയിൽ ഒന്ന് തിക്ക് ആക്കി എടുത്ത ശേഷം റോസ്മിൽക്കിന്റെ മുകളിൽ ഒഴിക്കുക. ഒരു മണിക്കൂർ കൂടെ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. രുചികരമായ റോസ്മിൽക് മാൻഗോ പുഡ്ഡിങ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.