മീൻകറി ഇഷ്ടമില്ലാത്ത മലയാളി ഇല്ല തന്നെ. അതിൽ തന്നെ കൂടുതൽ പ്രിയം മത്തി അല്ലെങ്കിൽ ചാളക്കാണ്. പ്രവാസ ലോകത്തുള്ളവരുടെ നൊസ്റ്റാൾജിയയാണ് മത്തിക്കറി. ഹൃദയാരോഗ്യം നില നിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമായൊരു മത്സ്യമാണ് മത്തി.
മീൻ നമ്മൾ പല വിധത്തിൽ കറി വെക്കാറുണ്ട്. മൺചട്ടിയിൽ വെക്കുന്ന മീൻ കറികൾക്ക് പ്രത്യേക രുചിയാണ്. നല്ല എരുവും പുളിയും ഒക്കെ ഉള്ള മീൻ കറി കണ്ടാൽ മതി, വായിൽ കപ്പലോടും. ചൂടുള്ള ചോറിനൊപ്പവും വെള്ളേപ്പത്തിന്റെയും ഗോതമ്പ് ദോശയുടെ കൂടെയുമെല്ലാം നല്ല ബെസ്റ്റ് കൂട്ടാണ് ഈ മീൻ കറി.
ഊണ് ഗംഭീരമാക്കാൻ ഇനി വേറെ എന്ത് വേണം. നല്ല രുചിയോടെ വളരെ പെട്ടെന്ന് കുറവ് എണ്ണയിൽ തേങ്ങ അരക്കാതെയും ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ മീൻ കറി.
ആദ്യമായി ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മഞ്ഞൾ പൊടിയും തക്കാളിയും കൂടെ നന്നായി ഗ്രൈൻഡറിൽ അരച്ചെടുക്കുക. ശേഷം മൺചട്ടിയിൽ പച്ചമാങ്ങയും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറി വേപ്പിലയും ഇട്ടു കൊടുത്ത് വെന്തു കഴിഞ്ഞാൽ പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്തു തീ ഓഫ് ചെയ്യുക. കുറച്ചു നേരം മൂടി വെക്കണം. ശേഷം തുറന്ന് നോക്കൂ, നല്ല നാടൻ മത്തി മുളകിട്ടത് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.