ബ്രഡ് പുഡിങ്​

വായിലിട്ടാൽ അലിഞ്ഞിറങ്ങും ഈ ബ്രഡ് പുഡിങ്​

ഭക്ഷണത്തിനു ശേഷം അൽപം മധുരം കഴിക്കാൻ ഇഷ്​ടമില്ലാത്തവർ ചുരുക്കം ആവും. എന്നാൽ, ഇതാ ചൈനാ ഗ്രാസ്സോ ജെലാറ്റിനോ ചേർക്കാത്ത ഈസി ബ്രെഡ് പുഡിങ്​. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്​ടപ്പെടും ഈ കിടിലൻ പുഡിങ്​. എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഉഗ്രൻ ഡെസേർട്ട്‌. ഇനി നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ മധുരം വിളമ്പി കൂടുതൽ ആനന്ദകരമാക്കൂ.

ചേരുവകൾ:

  • ബ്രഡ്: എട്ട്​ കഷ്ണം
  • പാൽ: രണ്ട്​ ഗ്ലാസ്
  • കൺഡെൻസ്ഡ് മിൽക്ക് (മിൽക്‌മൈഡ്): ടേബ്​ൾ സ്​പൂൺ
  • വാനില എസെൻസ്‌: -ഒരു ടീ സ്​പൂൺ
  • ക്രീം: 160 ഗ്രാം
  • ബദാം: ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

അൽപം വെള്ളത്തിൽ ബദാം ഇട്ടു വെച്ച് തൊലി കളഞ്ഞെടുക്കുക. ഒരു പാനിൽ രണ്ട്​ ഗ്ലാസ് പാലും 3 ടേബ്​ൾ സ്​പൂൺ കൺഡെൻസ്ഡ് മിൽക്കും നന്നായി മിക്സ് ചെയ്ത് വാനില എസെൻസ്‌ ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്തു മാറ്റിവെക്കുക. ശേഷം നമ്മുടെ ക്രീം ഒരു ബൗളിലേക്ക് എടുത്തു 5 tbs കൺഡെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് മാറ്റിവെക്കാം.

പുഡിങ്​ ട്രേയിലേക്ക് അരുക്‌ കട്ട് ചെയ്ത ബ്രഡ് ഓരോന്നായി വെച്ച് കൊടുക്കുക. ഫസ്​റ്റ്​ ലയറിനു മീതെ മിൽക്ക് മിക്സ് ഒഴിച്ച് കുതിർന്നു വരുമ്പോൾ ക്രീം മിക്സ് ഒഴിച്ച് കൊടുക്കാം. എന്നിട്ട് ബദാം നീളത്തിൽ കട്ട് ചെയ്തത് മുകളിൽ വിതറിക്കൊടുക്കാം. വീണ്ടും ഇതേ രീതിയിൽ ഒരു ലയർ കൂടെ ചെയ്യുക. ശേഷം ട്രേ കവർ ചെയ്തിട്ട് രണ്ട്​ മണിക്കൂർ റെഫ്രിജറേറ്റ് ചെയ്യുക. നമ്മുടെ സോഫ്റ്റ് ബ്രഡ് പുഡിങ്​ റെഡി. സന്തോഷ നിമിഷങ്ങളിൽ മധുരം വിളമ്പിയാട്ടെ..

Tags:    
News Summary - Soft Bread Pudding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.