സ്പെഷൽ ചിക്കൻ കറി

ചേരുവകൾ

  • ചിക്കൻ - 1കിലോ
  • സവാള -6
  • തക്കാളി -3
  • പച്ചമുളക് -8
  • ഇഞ്ചി, വെളുത്തുള്ളി
  • പേസ്റ്റ് - 3 സ്പൂൺ
  • മുളകുപൊടി -അര സ്പൂൺ
  • മല്ലിപ്പൊടി -1 സ്പൂൺ
  • ഗരം മസാല -2 സ്പൂൺ
  • മദ്രാസ് കറി പൗഡർ -1 സ്പൂൺ
  • തേങ്ങാപ്പാൽ പൊടി -4 സ്പൂൺ
  • കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ -7 എണ്ണം വീതം
  • ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിക്കൻ വൃത്തിയാക്കി ഇടത്തരം കഷണമായി മുറിക്കുക. പാൻ ചൂടാക്കി എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോൾ കറുവപ്പട്ട, ഏലക്ക, ഗ്രാമ്പു എന്നിവ ഇടുക. അതിനുശേഷം നേർമയായി അരിഞ്ഞ സവാള ഇട്ട് വഴറ്റുക. അതിലേക്ക് ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം തക്കാളി ഇട്ട് വഴറ്റുക. അഞ്ച് മിനിറ്റ് മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരംമസാല, മദ്രാസ് കറി പൗഡർ, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കി ചിക്കൻ ചേർത്ത് ഒന്നുകൂടി ഇളക്കി ഒരുകപ്പ് വെള്ളവും ചേർത്ത് മൂടിവെക്കുക. ചിക്കൻ പാതി വേവ് ആകുമ്പോൾ അതിലേക്ക് കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് ഇളക്കുക. അരിഞ്ഞുവെച്ച മല്ലിയില ചേർക്കുക. ഗ്രേവി പാകത്തിന് കുറുകുമ്പോൾ വാങ്ങിവെക്കുക.

(ഷെഫ് ടിൽസൺ / ടോം ആൻഡ് ജെറി ഫ്രൈഡ് ചിക്കൻ)

Tags:    
News Summary - Special chicken curry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.