എന്തിലും ഏതിലും പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മൾ മലയാളികൾ.അതിപ്പോ ഐസ് ക്രീമിലും നമ്മൾ നടത്താറുണ്ട്. ഐസ് ക്രീം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം. മുതിർന്നവരും കുട്ടികളും വളരെ ആർത്തിയോടെ കഴിക്കുന്ന ഒരു ഭക്ഷണമാണ് ഐസ്ക്രീം.
പല ഫ്‌ളേവറുകളിൽ പല കളറിലും കിട്ടുന്നത്. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യതാസമില്ലാതെ എല്ലാ കാലാവസ്ഥകളിലും കഴിക്കുന്നതാണ് ഐസ് ക്രീം. എങ്കിൽ ഐസ് ക്രീമിന്‍റെ മാത്രം കടകളിൽ വ്യത്യസ്ത രുചിയോടു കൂടെ കിട്ടുന്ന ഒരു ഐറ്റമാണ് സ്ട്രോബെറി സൺഡേ.
400 ഗ്രാം സ്ട്രോബെറിയിലേക്ക് 1/2 കപ്പ് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇട്ടു പാനിലേക്ക് മാറ്റണം.1 ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് നന്നായി യോജിപ്പിച്ചു 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക സോസ് കട്ടി ആവുവോളം നന്നായി യോജിപ്പിച്ചെടുക്കണം. സ്റ്റോവിൽ നിന്ന് മാറ്റിയ ശേഷം 1 ടീസ്പൂൺ ലെമണിന്‍റെ തൊലി ഗ്രേറ്റ് ചെയ്തെടുത്തതും 2 ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്ത് യോജിപ്പിച്ചെടുക്കുക.
സെറ്റ് ചെയ്തെടുക്കാൻ വേണ്ടി പഞ്ചസാര ലായനിയിൽ ഇട്ട ഫ്രഷ് സ്ട്രോബെറി കഷ്ണങ്ങൾ ഒരു ഗ്ലാസിൽ നിർത്തിയ ശേഷം അതിനു മുകളിൽ വാനില ഐസ് ക്രീം സ്കൂപ്പും മുകളിലായി തയ്യാറാക്കിയ സ്ട്രോബെറി സോസും ഒഴിച്ച് വീണ്ടും മുകളിൽ സ്ട്രോബെറി കഷ്ണങ്ങൾ മുകളിൽ വാനില ഐസ്ക്രീം അതിനു മുകളിൽ സോസും ഒഴിച്ച് സെറ്റ് ചെയ്തെടുക്കുക. സ്ട്രോബെറി സൺഡേ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.