1. ചെറിയ തീയിൽ, ഒരു പാനിൽ വെണ്ണ ചൂടാക്കി, അതിലേക്ക് പൊടിച്ച ബിസ്കറ്റും കശുവണ്ടിയും ചേർത്ത് ഏകദേശം 3 - 4 മിനിറ്റ് വഴറ്റി തീയിൽ നിന്ന് മാറ്റുക. ഈ മിശ്രിതം ഡിസേർട്ട് ഡിഷിലേക്ക് മാറ്റി ഒരു ലെയർ ആക്കുക. ക്രീം ലെയർ തയാറാകുന്നതുവരെ ഫ്രിഡ്ജിൽ വെക്കുക.
2. ഒരു ആഴത്തിലുള്ള പാത്രത്തിൽ കണ്ടൻസ്ഡ് മിൽക്ക്, തണുത്ത പാൽ, വിപ്പിങ് പൗഡർ, ക്രീം കാരമൽ പൗഡർ, ½ കപ്പ് ഫ്രഷ് ക്രീം, പൊടിച്ച പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത് 8 -10 മിനിറ്റ് നേരം നന്നായി വിപ്പ് ചെയ്യുക.
3. റഫ്രിജറേറ്ററിൽ നിന്ന് ഡിസേർട്ട് ഡിഷ് എടുത്ത് ബിസ്ക്കറ്റ് ലെയറിനു മുകളിൽ അരിഞ്ഞ സ്ട്രോബെറി ഇട്ട് തയാറാക്കിയ പുഡിങ് മിശ്രിതം കൊണ്ട് ലെയർ ചെയ്യുക.
4. കുക്ക് ചെയ്ത കണ്ടൻസ്ഡ് മിൽക്കും ¼ കപ്പ് ഫ്രഷ് ക്രീമും ഒരു പാത്രത്തിൽ യോജിപ്പിക്കുക. ഇത് പുഡിങ് ലെയറിനു മുകളിൽ ഒഴിച്ച് ഏകദേശം 3 - 4 മണിക്കൂർ തണുപ്പിക്കുക.
5. ഡിസേർട്ടിന് മുകളിൽ സ്ട്രോബെറി അരിഞ്ഞത്, ചോക്കലേറ്റ് സോസ് എന്നിവ കൊണ്ട് അലങ്കരിച്ച് സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.