മീൻ വിഭവങ്ങൾ നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. സ്വാദിലും ഗുണത്തിലും ഒരുപടി മുന്നിലാണ് മൽസ്യം. മീൻ വിഭവങ്ങളിൽ വെച്ച് ഏറ്റവും രുചിയാർന്ന ഒരു ഐറ്റം ആണ് കൊഞ്ച്. ചെമ്മീനിന്‍റെ ഒരു വകഭേദം തന്നെ ആണ് കൊഞ്ച്. വില അൽപം കൂടുതലാണേലും കറിവെക്കാനും റോസ്റ്റ് ആക്കാനും പൊരിക്കാനും എല്ലാവർക്കും ഇഷ്ടം ചെമ്മീൻ തന്നെ. കൊഞ്ച് ഒരിക്കൽ കഴിച്ചു രുചിയറിഞ്ഞവർ വീണ്ടും ആ രുചി തേടി പോകുന്നു. സ്വാദിന്‍റെ കാര്യത്തിൽ മാത്രമല്ല പോഷക ഗുണങ്ങളുടെ കാര്യത്തിലും ചെമ്മീൻ മുന്നിട്ട് നിൽക്കുന്നു. നമ്മുടെ തീന്മേശകളിൽ ചെമ്മീന് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. വ്യത്യസ്തമായ മസാലയിൽ ചെമ്മീൻ/കൊഞ്ച് ഒന്ന് തയ്യാറാക്കിയാലോ?
ചെമ്മീനിലേക്ക് ഉപ്പും, മഞ്ഞൾ പൊടിയും, ചതച്ച വറ്റൽമുളകും, കുരുമുളക് പൊടിയും, വെളുത്തുള്ളി തോലോടു കൂടിയത് ചതച്ചതും വെളിച്ചെണ്ണയും ചേർത്ത് മസാല തേച്ചു പിടിപ്പിച്ചു 1/2 മണിക്കൂർ വെക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക് വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ ചുട്ടെടുക്കുക. അതിന്‍റെ മുകളിലേക്കു പച്ചമുളകും, അരിഞ്ഞുവെച്ച ഇഞ്ചിയും ഇട്ട് കൊടുക്കുക.
ശേഷം ചെമ്മീൻ മറിച്ചിട്ടു കൊടുക്കുക. ഒരു പാത്രത്തിൽ നാളികേരപ്പാലും, വെളിച്ചെണ്ണയും, കറിവേപ്പിലയും, ചേർത്തു യോജിപ്പിച്ചു വെക്കുക. ഈ മിശ്രിതം തയ്യാറാക്കി വെച്ച ചെമ്മീന്‍റെ മുകളിലേക്കു ഒഴിച്ച് കൊടുത്തു വറ്റിച്ചെടുക്കുക. വേണാട് പാൽ കൊഞ്ച് റെഡി. ചോറിന്‍റെയും ചപ്പാത്തിയുടേയും കൂടെയെല്ലാം കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.